പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചു കൊണ്ട് ഏപ്രിലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ Time മാസികയില്‍ ഒരു ലേഖനമെഴുതി. കുറച്ചാളുകള്‍ക്ക് അത് സന്തോഷം നല്‍കിയ നിമിഷമായിരുന്നു. എന്നാല്‍ ഒബാമ സര്‍ക്കാര്‍ ഇന്‍ഡ്യയില്‍ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് വരികള്‍ക്കിടയിലൂടെ മനസിലാക്കിയ മറ്റുള്ളവര്‍ അതൊരു പേടിപ്പിക്കുന്ന സംഭവവും.
ഒത്തുചേരലിന്റെ നില വേറൊരു ഉദാഹരണത്തില്‍ നിന്ന് അറിയാം. 2015 ജനുവരിയില്‍ രാജ്യത്തിന്റെ ആദ്യത്തെ National IPR (ബൌദ്ധിക സ്വത്തവകാശം) പുറത്തിറക്കിയപ്പോള്‍ അമേരിക്ക തങ്ങളുടെ അഭിപ്രായം ഇന്‍ഡ്യാ സര്‍ക്കാരിനെ അറിയിച്ചു. [സ്റ്റാള്‍മന്‍ പറയുന്നത് ബൌദ്ധിക സ്വത്തവകാശം എന്ന ഒരു വാക്ക് തന്നെ തെറ്റാണെന്നാണ്.]
ഇപ്പോഴത്തെ അവസ്ഥ
2015 ലേക്കുള്ള വാര്‍ഷി Special 301 Report അമേരിക്ക പുറത്തിറക്കി. എന്നത്തേയും പോലെ പ്രാധാന്യമേറിയ നിരീക്ഷണ പട്ടികയില്‍ ഇന്‍ഡ്യയുമുണ്ട്. എന്നാലും അത് “ഇന്‍ഡ്യയുടെ IPR വാഴ്ച്ചക്ക്(regime) ബൌദ്ധിക സ്വത്തവകാശ സംസ്കാരം വളര്‍ത്താനും, നിയമ, കാര്യനിര്‍വ്വഹണ(administrative), നടപ്പാക്കല്‍(enforcement), human resources, institutional support system, international dimensions തുടങ്ങി ബൌദ്ധിക സ്വത്തവകാശ വ്യവസ്ഥയുടെ എല്ലാ വശങ്ങളേയും പരിഗണിക്കാനും കഴിയുന്ന വിശദമായ ഒരു വിശകലനം തുടങ്ങാനായി” എന്ന് ഇന്‍ഡ്യന്‍ സര്‍ക്കാരിനെ പുകഴ്‍ത്തിയിരിക്കുകയാണ്.
ബന്ധം സ്ഥാപിക്കാനായി ഇതുവരെ തുറന്നു കിട്ടയ പുതിയ ചാനലുകള്‍ ഇന്‍ഡ്യയുടെ IPR regime നെ പരിഷ്കരിക്കും എന്ന വലിയ പ്രതീക്ഷകളാണ് തങ്ങള്‍ക്കുള്ളത് എന്ന് 2015 ലെ ഇന്‍ഡ്യയും അമേരിക്കയും തമ്മിലുള്ള വര്‍ദ്ധിച്ച bilateral engagement കാരണം United States Trade Representative (USTR) പറഞ്ഞു.
“വിശാലമായ രംഗത്തെ കണ്ടുപിടുത്തങ്ങള്‍ക്കും ക്രിയാത്മകമായ വ്യവസായങ്ങള്‍ക്കും ഗുണകരമായ IPR regime ന് വേണ്ടി” ഇന്‍ഡ്യയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്ന വാഗ്ദാനം അമേരിക്ക നല്‍കി. ഇന്‍ഡ്യന്‍ പേറ്റന്റ് നിയമത്തില്‍ നിന്ന് Section 3(d) നീക്കം ചെയ്തതത് അമേരിക്കക്ക് വലിയ ഒരു സഹായമായി. പേറ്റന്റുകള്‍ തുറന്നുകൊടുക്കുന്നതിനെ നടയാന്‍ കമ്പനികള്‍ incremental കണ്ടുപിടുത്തങ്ങളെ പേറ്റന്റ് ചെയ്യുന്നത് തടയുന്നതായിരുന്നു ഈ സെക്ഷന്‍. [RSS കാരെ ഹിന്ദുമതം പഠിപ്പിക്കുന്നത് അമേരിക്കയാണെന്ന് ഇപ്പോള്‍ മനസിലായില്ലേ.]
ഇന്‍ഡ്യ compulsory licences നല്‍കുന്നത് നിരുല്‍സാഹപ്പെടുത്തണമെന്നും അമേരിക്കക്ക് ആഗ്രഹമുണ്ടായിരുന്നു. 2012 ല്‍ ക്യാന്‍സര്‍ വിരുദ്ധ മരുന്നിന് ഇന്‍ഡ്യ അത്തരത്തിലൊരു ലൈസന്‍സ് കൊടുത്തിരുന്നു. ഇന്‍ഡ്യയിലെ പേറ്റന്റ് regime കണ്ടുപിടുത്തങ്ങളെ സഹായിക്കുന്നില്ല എന്ന് വരുത്തിതീര്‍ക്കാന്‍ ഈ പ്രശ്നം പല പ്രാവശ്യം പൊക്കിക്കൊണ്ടുവന്നിരുന്നു.
2014 ല്‍ ചെയ്തപോലെ ഈ വര്‍ഷം USTR ഇന്‍ഡ്യയെ Out-of-Cycle Review (OCR) എന്ന് മുദ്രകുത്തിയില്ല. [ഭാരതാംബക്ക് ഇനി എന്ത് വേണം?] എന്നാലും “വരുന്ന മാസങ്ങളിലെ വളര്‍ച്ചയും അടുത്ത നടപടികളുടെ മുന്നൊരുക്കത്തേയും” USTR നിരീക്ഷിക്കുകയാണ്.
US-India bilateral engagement on IPR ല്‍ അമേരിക്കയുടേയും സഖ്യകക്ഷികളുടേയും വിഷമതകളെക്കുറിച്ച് പഠിക്കാന്‍ 2014 ലെ ശരല്‍ക്കാലത്താണ് ഒബാമ സര്‍ക്കാര്‍ ഇന്‍ഡ്യയുടെ OCR നടത്തിയത്. ഇന്‍ഡ്യയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനായുള്ള ഉപകരണമാണത്. അതിപ്പോള്‍ ഫലവത്തായി.
വാണിജ്യ സംഘങ്ങളുടെ നയം
ബിസിനസ് സംഘങ്ങള്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. അടുത്തകാലത്ത് ലോക IP വാരത്തിന്റെ ഭാഗമായി “IP as Frontline Tool for Make in India” എന്ന ഒരു സമ്മേളനം Federation of Indian Chambers of Commerce and Industry (FICCI) നടത്തി. അതിനെതിരെ സന്നദ്ധപ്രവര്‍തര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. Patent Controller General ആയ രാജീവ് അഗര്‍വാളിന്റേയും മറ്റ് ധാരാളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും മുമ്പില്‍ Delhi Network of Positive People ഉം International Treatment Preparedness Coalition ഉം പ്രതിഷേധം പ്രകടിപ്പിച്ചു.
പേറ്റന്റ് കൈവശമുള്ള ശക്തരായ മരുന്ന് വ്യവസായ ലോബിയാണ് ഇന്‍ഡ്യന്‍ പേറ്റന്റ് നിയമങ്ങള്‍ പരിഷ്കരിക്കണമെന്ന ആവശ്യമുന്നയിക്കുന്നത് എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഇന്‍ഡ്യന്‍ സര്‍ക്കാരിനെ ഇപ്പോള്‍ പിന്‍താങ്ങുന്നത് USTR, European Commission, Switzerland, Japan എന്നിവരാണെന്ന് അവര്‍ ആരോപിക്കുന്നു.
ആരോഗ്യ സംഘടനകളുടെ അഭിപ്രായത്തില്‍ ഇന്‍ഡ്യയിലെ generic വ്യവസായം ആഗോളതലത്തില്‍ മല്‍സരിക്കുന്നത് ഈ രാജ്യങ്ങള്‍ക്കും മരുന്ന് കമ്പനികള്‍ക്കും ഒരു ഭീഷണിയാണ്.
USTR ഇന്‍ഡ്യയോടൊപ്പം മറ്റ് രാജ്യങ്ങളേയും ഇതേ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. Algeria, Argentina, Chile, China, Ecuador, Indonesia, Kuwait, Pakistan, Russia, Thailand, Ukraine, Venezuela എന്നിവയാണ് ആ രാജ്യങ്ങള്‍.
— സ്രോതസ്സ് downtoearth.org.in
[ഇതില്‍ നമ്മക്കെന്ത് വേണം. അസുഖം വന്നാല്‍ അവര്‍ പറയുന്ന പണം കൊടുത്ത് മരുന്ന് വാങ്ങിക്കോണം. അല്ലെങ്കില്‍ ചത്തോ. പക്ഷേ പശു നമ്മുടെ(വടക്കേ ഇന്‍ഡ്യ) അമ്മയാണ്. അതിനെ പൂജിക്കാത്തവരെ നാടുകടത്തണം.]