മുമ്പത്തെ മെക്സിക്കന്‍ പ്രസിഡന്റ് Ernesto Zedillo ന് യുദ്ധക്കുറ്റകൃത്യങ്ങള്‍ ചെയ്തു എന്ന കേസ് കണെക്റ്റിക്കട്ട് സിവില്‍ കോടതിയില്‍ നടക്കുന്നു. 1997 ല്‍ Acteal ലെ Chiapas ഗ്രാമത്തില്‍ സപടിസ്റ്റ(Zapatista) മുന്നേറ്റത്തെ അടിച്ചമര്‍ത്താനായി സര്‍ക്കാരിന്റെ സൈനിക പോലീസ് 45 പേരെ കൊന്നു. അതില്‍ Zedillo ഉത്തരവാദിയാണെന്നതാണ് കേസ്. എന്നാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ Zedillo ക്ക് സുരക്ഷ (immunity) നല്‍കികൊണ്ടുള്ള ഒരു സംഗ്രഹം കോടതിക്ക് നല്‍കി. Yale University ലെ അദ്ധ്യാപകനായി ജോലി ചെയ്യുന്ന Zedillo കണെക്റ്റിക്കട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാര്‍ സംരക്ഷണം കൊടുത്തതുകാരണം കേസ് പിന്‍വലിക്കുകയാണെന്ന് വാദികളുടെ വക്കീല്‍ പറഞ്ഞു.