Bill and Melinda Gates’ Foundation ലോകത്തെ ഏറ്റവും വലിയ ധര്‍മ്മസ്ഥാപനം ആണ്. ആരോഗ്യരംഗത്തെ ഗവേഷണത്തെ അവര്‍ പ്രോത്സാഹിപ്പിക്കുന്നു. 2013 ലെ നികുതി അടവ് വിവരങ്ങളില്‍ നിന്ന് ഫോസിലിന്ധന കമ്പനികളില്‍ അവര്‍ മൊത്തം $140 കോടി ഡോളര്‍ ആണ് നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അറിയാന്‍ കഴിയും. മുമ്പത്തെ മേയര്‍ Michael McGinn ന്റെ നേതൃത്വത്തില്‍ ഇതിനെതിരെ പ്രതിഷേധം സിയാറ്റിലില്‍ തുടങ്ങി. “എല്ലാ മനുഷ്യര്‍ക്കും ആരോഗ്യകരമായി ജീവിക്കാനുള്ള അവകാശമുണ്ട്” എന്നതാണ് അവരുടെ മുദ്രാവാക്യം. ഫോസിലിന്ധനങ്ങളില്‍ നിന്ന് ബില്‍ ഗേറ്റ്സ് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് വരെ Foundation ന്റെ സന്ദര്‍ശക സ്ഥലത്ത് എല്ലാ ദിവസം ഒത്തുചേര്‍ന്ന് പ്രതിഷേധം രേഖപ്പെടുത്തുകയാണ് ഇവരുടെ പരിപാടി.
— സ്രോതസ്സ് theguardian.com