5 വര്‍ഷം മുമ്പ് ജനിതകമാറ്റം വരുത്തിയ വിളടെ പാടത്തെ പരീക്ഷണത്തിന് എതിര്‍പ്പുള്ള ഒരു രാജ്യമായിരുന്നു. ജിഎം വിള വിരുദ്ധ സന്നദ്ധപ്രവര്‍ത്തരുടെ സമരം കാരണം ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ വാണിജ്യപരമായി പരീക്ഷിക്കുന്നതിനെ സര്‍ക്കാര്‍ തടഞ്ഞു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ആ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി. അത്തരം പരീക്ഷണങ്ങളുടെ ഫലപ്രദമായ നിര്‍ത്തിവെക്കല്‍ (moratorium) ആയിരുന്നു ഫലം.
എന്നാല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്നതോടെ ഇന്‍ഡ്യ ജനിതകമാറ്റം വരുത്തിയ വിളകളുടെ പാടത്തെ പരീക്ഷണം പുതിയ ദിശയിലേക്ക് നീങ്ങി. മോഡിയുടെ പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കുന്ന 8 സംസ്ഥാനങ്ങള്‍ കഴിഞ്ഞ വര്‍ഷം ജനിതകമാറ്റം വരുത്തിയ വിളകളുടെ പാടത്തെ പരീക്ഷണത്തിന് അനുമതി നല്‍കി. ജനിതകമാറ്റം വരുത്തിയ നെല്ല്, പരുത്തി, ചോളം, കടുക്, വഴുതനങ്ങ, വെള്ളക്കടല എന്നിവയാണ് പരീക്ഷിക്കുന്നത് എന്ന് Nature കണ്ടെത്തി.
ഇതിനൊരു മറുവശമുണ്ട്. ജിഎം വിളകള്‍ വ്യാപകമായാല്‍ രാജ്യത്തിന്റെ ഭക്ഷ്യ സ്രോതസ് ചിലവ് കൂടിയ, വലിയ കോര്‍പ്പറേറ്റുകള്‍ കൈവശം വെച്ചിരിക്കുന്ന, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന കുത്തക വിത്ത് സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന തരത്തിലാവും. അതോടെ തങ്ങളുടെ ഉപജീവനം കഷ്ടത്തിലാവും എന്ന് കൃഷിക്കാര്‍ കരുതുന്നു. ഇന്‍ഡ്യയില്‍ മൊത്തം 10 കോടി കര്‍ഷകരുണ്ട്. St. Louis, മിസൌറിയിലെ Washington University ല്‍ ജോലി ചെയ്യുന്ന environmental anthropologist ആയ Glenn Stone ആണ് Nature നോട് ഇത് പറഞ്ഞത്.
ഈ സംഘര്‍ഷം 2010 ല്‍ പൊട്ടിത്തെറിച്ചു. ജിഎം വിള വിരുദ്ധ സംഘടനകള്‍ എല്ലാം ഒത്തുചേര്‍ന്ന് വലിയ പ്രതിഷേധം സംഘടിപ്പിച്ച് ജിഎം വഴുതനങ്ങ പരീക്ഷണം നിരോധിച്ചു. 2002 ല്‍ ജിഎം പരുത്തി കൃഷിചെയ്യാന്‍ തുടങ്ങിയതിന്റെ കുഴപ്പങ്ങള്‍ അവര്‍ എപ്പോഴും എടുത്തുപറയുന്നു. കീടങ്ങളെ ചെറുക്കാനുള്ള ഒരു ജീന്‍ കയറ്റിയ പരുത്തിയായിരുന്നു അത്. ഇന്‍ഡ്യ അംഗീകരിച്ച ഏക ജനിതക വിളയായിരുന്നു അത്. എന്നാല്‍ അത് വളരെ വ്യാപകമായി കൃഷി ചെയ്തതിനാല്‍ ഇന്‍ഡ്യ ലോകത്തെ നാലാമത്തെ ജിഎം വിള ഉത്പാദകരായി. അമേരിക്ക, ബ്രസീല്‍, അര്‍ജന്റീന എന്നിവരാണ് ഇന്‍ഡ്യക്ക് മുമ്പില്‍.
ജിഎം പരീക്ഷണങ്ങളോടുള്ള സൌമ്യമായ നയം ഇന്‍ഡ്യയിലെല്ലായിടത്തും എത്തിയിട്ടില്ല. 20 ല്‍ അധികം സംസ്ഥാനങ്ങള്‍ അതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡ്യയുടെ പരിസ്ഥിതി മന്ത്രാലയത്തിന് താഴെയുള്ള Genetic Engineering Appraisal Committee (GEAC) കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ജൂലൈയിലും സമ്മേളനം നടത്തി പരീക്ഷണത്തിനുള്ള 80 അപേക്ഷകള്‍ക്ക് അംഗീകാരം കൊടുത്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിരോധനം കാരണം അതില്‍ പലതും നടപ്പാവുകയില്ല.
സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം വേണമെന്ന നിയമം എടുത്തുകളയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരിയില്‍ ആരോ മോഡിക്ക് അപേക്ഷ കൊടുത്തു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി മാത്രം മതി എന്നാണ് അവരുടെ പക്ഷം.
എന്നാല്‍ transgenic വിളകളെ സ്വാഗതം ചെയ്യുന്നത് സൂക്ഷിക്കണമെന്നാണ് സന്നദ്ധപ്രവര്‍ത്തര്‍ പറയുന്നത്. അവ പരിസ്ഥിതിക്കും മനുഷ്യനും സുരക്ഷിതമല്ല എന്ന് അരുടെ വാദം. ഇന്‍ഡ്യന്‍ നിയന്ത്രണ അധികാരികള്‍ക്ക് conflicts of interest ഉണ്ടെന്നും പാടങ്ങളിലെ പരീക്ഷണം നന്നായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങളില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അതേ വിമര്‍ശനം 2012 ല്‍ ഇന്‍ഡ്യയുടെ സുപ്രീം കോടതിയുടെ സാങ്കേതിക കമ്മറ്റിയും പ്രകടിപ്പിച്ചിരുന്നു. ജിഎം വിളകള്‍ കൃഷിചെയ്യുന്നതിനും എന്തിന് അതിന്റെ പാടത്തെ പരീക്ഷണം പോലും കോടതി ഇപ്പോഴും നിരോധിച്ചിരിക്കുകയാണ്. ഒരു ദശാബ്ദം മുമ്പ് സന്നദ്ധ പ്രവര്‍ത്തകര്‍ കൊടുത്ത ഒരു കേസിന്റെ ഫലമായാണിത്.
— സ്രോതസ്സ് nature.com
വിദേശികളുടെ സമ്മര്‍ദ്ദങ്ങളെ ഇന്‍ഡ്യക്ക് അതിജീവിക്കാനാകുമോ
ബ്രായി നിയമം ഇന്‍ഡ്യയിലെ മൊണ്‍സാന്റോ പ്രോത്സാഹന നിയമം
[ആഹാരം നമ്മുടെ നാട്ടില്‍ നിന്ന് തന്നെ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുക. ചിത്രത്തില്‍ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഹാരം ബഹിഷ്കരിക്കുക.]
ആയുസ് കൂട്ടാൻ ആയസപ്പെ ടു ന്നവർ ആളുകളുടെ എണ്ണം കൂട്ടുന്നവർ
ജന സംഖ്യകുറക്കാൻ വിഘാതം ,ജന സംഖ്യ കൂട്ടുന്നവർ
കുറക്കാൻ പ്രയാസപ്പെടുന്നു ജന സംഖ്യ ?മനുഷ്യ പെണ് കുഞ്ഞിനെ മുളയിലെ
നുള്ളുന്നു കൊല്ലുന്നു പശു പെണ് കുഞ്ഞാണെങ്കിൽ പെരുത്തിഷ്ടം
മനുഷ്യ കുഞ്ഞ് പെണ്ണാണെങ്കിൽ പൊരുത്തം പിരിശം കുറവ് വിരോധാഭാസം ? ,മണ്ടത്തരം
ജനിതക മാറ്റം വരുത്തിയ BT വഴുതന, കാണാന്‍ നല്ല ഭംഗി ഇല്ലെ,പിന്നെ എന്ത് കൊണ്ടാണ് നമ്മള്‍ ഭയക്കണം
ജനിതക മലിനീകരണം എന്ന് വിളിക്കുന്ന ഒരു കുഴപ്പമുണ്ട്. പരാഗണം നടത്തുന്ന ജീവികള്‍ക്ക് BT വഴുതനങ്ങയേത് അല്ലാത്തത് ഏതെന്ന് എന്ന് തിരിച്ചറിയാത്തതുകാണ്ട് ജീനുകള്‍ കൂടിക്കലരും. അതായത് കുറച്ച് കാലം കൊണ്ട് ആ സ്പീഷീസിലുള്ള എല്ലാ ചെടികളിലേക്കും BT ജീന്‍ കടന്നുകൂടും. അവസാനം പ്രകൃതിദത്തമായ വഴുതനങ്ങ ഇല്ലാതാകും. അമേരിക്കയില്‍ ചോളത്തിന് സംഭവിച്ചതാണിത്. BT യുടെ പേറ്റന്റ് മൊണ്‍സാന്റോക്ക് ആയതിനാല്‍ അവര്‍ നിങ്ങള്‍ക്കെതിരെ കേസും കൊടുക്കും. കൂടുതല്‍ അറിയാന്‍ GMO വിഭാഗം കാണുക.
malayalam