ആരും ഓസോണ്‍ മലിനീകരണത്തില്‍ നിന്ന് മുക്തരല്ല

ഈ വേനല്‍കാലത്ത് ഡല്‍ഹിയില്‍ വലിയ തോതിലുള്ള ഓസോണ്‍ മലിനീകരണമാണുണ്ടായത്. അത് ജനങ്ങളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്നു. Centre for Science and Environment (CSE) നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഭൌമോപരിതലത്തില്‍ ഓസോണ്‍ നേരിട്ട് ആരും പുറത്തുതള്ളുന്നില്ല. വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്ന നൈട്രജന്റെ ഓക്സൈഡുകളും മറ്റ് volatile വാതകങ്ങളും സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ആണ് ഓസോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ചൂടുകൂടിയ വായൂ ഈ പ്രവര്‍ത്തനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. ഓസോണ്‍ [ഉയര്‍ന്ന അന്തരീക്ഷത്തില്‍ കുടയായി അള്‍ട്രാവയലറ്റില്‍ നിന്ന് നമ്മേ സംരക്ഷിക്കുമെങ്കിലും] മനുഷ്യന്റെ ആരോഗ്യത്തിന് വളരെ അപകടകരമായ വാതകമാണ്. ഡല്‍ഹിയിലെ സമ്പന്ന, ദരിദ്ര ഭേദമന്യേ എല്ലാ സ്ഥലവും ഓസോണ്‍ ഭീഷണി നേരിടുന്നു.

— സ്രോതസ്സ് downtoearth.org.in

ഒരു അഭിപ്രായം ഇടൂ