ഫോസിലിന്ധന കമ്പനികളില്‍ നിക്ഷേപിച്ചിരിക്കുന്ന $9100 കോടി ഡോളറിന്റെ endowment പിന്‍വലിക്കാന്‍ University of Californiaയുടെ 10-campus നിയന്ത്രിക്കുന്ന കമ്മറ്റിയോട് UC Berkeley Faculty Association അപേക്ഷിച്ചു. അതുപോലെ എണ്ണ, കല്‍ക്കരി, പ്രകൃതിവാതക കോര്‍പ്പറേറ്റുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്ന ഒരു രേഖ Boston University യുെട അദ്ധ്യാപകര്‍ വിതരണം ചെയ്തു. 245 അദ്ധ്യാപകര്‍ അതില്‍ ഒപ്പുവെച്ചിട്ടുണ്ട്. Harvard, University of Washington, തുടങ്ങിയ സര്‍വ്വകലാശാലകളിലേയും അദ്ധ്യാപകര്‍ ഇതുപോലെ വിജ്ഞാപനമിറക്കിയിരുന്നു.
— സ്രോതസ്സ് grist.org