ഫോസിലിന്ധന കമ്പനികളില്‍ നിക്ഷേപം നടത്തിയ Massachusetts’ public pension fund ന് കഴിഞ്ഞ വര്‍ഷം 500 കോടി ഡോളര്‍ നഷ്ടപ്പെട്ടു. Massachusetts Pension Reserves Investment Trust Fund കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലാണ് നിക്ഷേപം നടത്തിയത്. അവയുടെ വിലയില്‍ 28% ഇടുവുണ്ടായതിനാല്‍ $52.1 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഫോസിലിന്ധനങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദം ഇതോടെ വര്‍ദ്ധിച്ചിരിക്കുകയാണ്. Massachusetts Nurses Association, Boston Teachers Union, എന്നീ യൂണിയനുകള്‍ നിക്ഷേപം പിന്‍വലിക്കണമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത് കൂടാതെ മസാച്യുസറ്റ്സിലെ 14 നഗരങ്ങളും നിക്ഷേപം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നു.
— സ്രോതസ്സ് thinkprogress.org
[എന്തായാലും ജോലിക്കാരുടെ പണം ഓഹരിക്കമ്പോളത്തില്‍ ചൂതാട്ടത്തിനുപയോഗിക്കുന്നത് നല്ല കാര്യമല്ല. വയസുകാലത്ത് ഉറപ്പുള്ള ഒരു സഹായമായി വര്‍ത്തിക്കാനാണ് പെന്‍ഷന്‍ എന്ന പദ്ധതി. എന്നാല്‍ നേരിട്ട് പെന്‍ഷന്‍ ഇല്ലാതാക്കാതെ ഓഹരിക്കമ്പോളവുമായി അതിനെ ബന്ധിപ്പിക്കുമ്പോള്‍ ഫലത്തില്‍ പെന്‍ഷന്‍ തന്നെ ഇല്ലാതാവുകയാണ്.]