മുമ്പത്തെ തലമുറക്കാര്‍ അവരുടെ ചെറുപ്പത്തില്‍ കാറുകളോട് കാണിച്ച താര്‍പ്പര്യം പുതു തലമുറക്കാര്‍ (millennials) കാണിക്കുന്നില്ല എന്നതിന് ധാരാളം തെളിവുകളുണ്ട്. കുറവ് ഡ്രൈവിങ് ലൈസന്‍സേ ഇപ്പോള്‍ അവര്‍ എടുക്കുന്നുള്ളു. കുറവ് കാര്‍ യാത്രകളേ നടത്തുന്നുള്ളു. കാറുപയോഗിച്ചാലും അത് ചെറിയ ദൂരത്തേക്കുള്ളതാണ്. കാല്‍നട, സൈക്കിള്‍, പൊതുഗതാഗതം തുടങ്ങിയ ബദല്‍ ഗതാഗത മാര്‍ഗ്ഗങ്ങളാണ് അവര്‍ക്ക് ഇഷ്ടപ്പെട്ടത്.
U.S. Public Interest Research Group ഉം Frontier Group ഉം ഈ ഗതിയെ ശ്രദ്ധിക്കുന്ന ആള്‍ക്കാരാണ്. അവരുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം നാം എങ്ങനെ സബ്സിഡി ചിലവാക്കണം, കാറിലുള്ള നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കണം എന്നൊക്കെ പുനചിന്ത നടത്തേണ്ട സമയമാണ്.
1983-2000 കാലത്ത് ജനിച്ചവരെയാണ് millennials എന്ന് വിളിക്കുന്നത്. മാന്ദ്യത്തിന് അതീതമായി അവരുടെ സ്വഭാവത്തിലെ സ്ഥിരമായ മാറ്റം മൂന്നിരട്ടിയാണ്.
— സ്രോതസ്സ് washingtonpost.com