സൌദി അറേബ്യക്ക് മനുഷ്യാവകാശ വിഭാഗത്തിന്റെ നേതൃത്വ സ്ഥാനം നല്‍കിയതിനെതിരെ ഐക്യരാഷ്ട്രസഭക്കെതിരെ ശക്തമായ വിമര്‍ശനം വളരുന്നു. സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, വിസമ്മതിക്കുന്നവര്‍ തുടങ്ങിയവരുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതില്‍ ലോകത്ത് ഏറ്റവും മോശമായ സ്ഥാനമാണ് സൌദിക്കുള്ളത്. ഈ നിയമനം അഴിമതിയാണെന്നും മനുഷ്യാവകാശത്തിന്റെ മേല്‍ എണ്ണ വിജയിച്ചു എന്നും ജനാധിപത്യ പ്രവര്‍ത്തകനായ Raif Badawiയുടെ ഭാര്യ പറഞ്ഞു. സ്വതന്ത്ര അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ 1000 ചാട്ടയടി അനുഭവിച്ച അദ്ദേഹം ഇപ്പോള്‍ ജയിലിലാണ്.
[യുദ്ധക്കുറ്റവാളിയായ ഒബാമക്ക് നോബല്‍ സമ്മാനം കിട്ടുന്ന കാലത്ത് ഇതല്ല ഇതിനപ്പുറവും സംഭവിക്കും.]