കുഴിക്കാന്‍ പറ്റിയ സീസണ്‍ അവസാനിക്കാന്‍ പോകുന്ന അവസരത്തില്‍ ചക്ചി കടലില്‍ (Chukchi) എണ്ണ കണ്ടെത്താനുള്ള ഷെല്ലിന്റെ വിശ്വാസം ഇല്ലാതെയായി. അലാസ്കയില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയ ആ പരിസ്ഥിതി ലോല പ്രദേശത്തെ എണ്ണ പര്യവേഷണം നിര്‍ത്തുന്നതായി കഴിഞ്ഞ ദിവസം Royal Dutch Shell പ്രഖ്യാപിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകരുടെ വലിയ എതിര്‍പ്പിനെ മറികടന്ന് കഴിഞ്ഞ വര്‍ഷമാണ് ഒബാമ സര്‍ക്കാരില്‍ നിന്ന് എണ്ണ പര്യവേഷണത്തിനുള്ള പെര്‍മിറ്റ് അവര്‍ക്ക് കിട്ടിയത്. എന്നാല്‍ കമ്പനിയുടെ ഇപ്പോഴത്തെ അഭിപ്രായത്തില്‍ പര്യവേഷണം പരാജയമായിരുന്നു.
ആ പ്രദേശം കുഴിക്കാനായി ഷെല്‍ $300 കോടി ഡോളര്‍ നിക്ഷേപം നടത്തുകയും ഭാവിയിലെ കരാറുകള്‍ക്കായി $110 കോടി ഡോളര്‍ വേറെയും ചിലവാക്കുകയും ചെയ്തിരുന്നു.
പദ്ധതി ഉപേക്ഷിച്ചത് “ആര്‍ക്ടിക്കിന് വേണ്ടി നിലകൊണ്ട എല്ലാവരുടേയും വിജയമാണ്,” എന്ന് Greenpeace USA യുടെ ഡയറക്റ്ററായ ആനി ലിയോനാര്‍ഡ് അഭിപ്രായപ്പെട്ടു.
2012 ലെ കൊടുംകാറ്റ് സമയത്ത് ഷെല്ലിന് എണ്ണക്കിണറിന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു. ഉപകരണങ്ങളും 570,000 ലിറ്റര്‍ ഇന്ധനവും കുഴിക്കാനുള്ള ദ്രാവകവും ഒക്കെ ഒലിച്ച് പോയി.
അവിടെ “അടുത്ത കാലത്തേക്കൊന്നും” ഖനന പരിപാടി നടത്താന്‍ പരിപാടിയില്ല എന്ന് കമ്പനി പ്രഖ്യാപിച്ചെങ്കിലും ഷെല്‍ വീണ്ടും അത് തുടങ്ങില്ല എന്നതിന് അതൊരു ഉറപ്പുല്ല.
— സ്രോതസ്സ് thinkprogress.org
[പരിസ്ഥിതി പ്രവര്‍ത്തകരുടെ വിജയമൊന്നുമല്ല ഇത്. സാമ്പത്തികമായ കാരണത്താലാണ് ഇത് സംഭവിച്ചത്. പ്രതിഷേധത്താലല്ല. എണ്ണയുടെ വില ഇനിയും കൂടുമ്പോള്‍ അവന്‍മാര്‍ വീണ്ടും തുടങ്ങും, പക്ഷേ നമുക്ക് അവരേക്കാള്‍ രാഷ്ട്രീയ ശക്തി ഇല്ലെങ്കില്‍. എന്തായാലും ഒബാമ പിന്നേയും കുരങ്ങനായി.]