
വാഷിങ്ടണ്‍ D.C.യിലെ National Museum of Natural History ന് മുമ്പായി തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാലാവസ്ഥാ വിരുദ്ധനായ ഡേവിഡ് കോക്കുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ മ്യൂസിയത്തിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗമാണ്. കോക്ക് സഹോദരങ്ങളുമായി ബന്ധമുണ്ടാക്കിയതിനേയും, ഡേവിഡ് കോക്കില്‍ നിന്ന് $1.5 സംഭാവന വാങ്ങി Hall of Human Origins നിര്‍മ്മിച്ചതിനുമെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. മുമ്പ് നടന്ന കലാവസ്ഥാ മാറ്റങ്ങള്‍ മനുഷ്യനെ വളരെ കൂടുതല്‍ adaptable സ്വഭാവക്കാരനാക്കി എന്ന, കൂടുതലും ഊഹത്തില്‍ അടിസ്ഥാനമായ പുതിയ ഒരു hypothesis അഭിപ്രായമുള്ള പ്രദര്‍ശകേന്ദ്രമാണത്. കോക്ക് സഹോദരങ്ങളുമായും ഫോസിലിന്ധന കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് മാര്‍ച്ചില്‍ 36 ശാസ്ത്രജ്ഞര്‍ സ്മിത്സോണിയന് തുറന്ന കത്ത് അയച്ചിരുന്നു.
— സ്രോതസ്സ് thinkprogress.org