ആഗോള ഊര്‍ജ്ജ സബ്സിഡി ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

ലോക ബാങ്കിന്റെ പുതിയ കണക്ക് പ്രകാരം ആഗോള ഊര്‍ജ്ജ സബ്സിഡി $5.3 ലക്ഷം കോടി ഡോളര്‍ ($5.3 trillion) ആണ്. 2011 ല്‍ IMF കണക്കാക്കിയതിനേക്കാള്‍ ഇരട്ടിയാണ് പുതിയ കണക്ക്. ലോകത്തിന്റെ മൊത്തം GDP യുടെ 6.5% വരുന്ന ഇത് ആരോഗ്യ സംരക്ഷണത്തിന് ലോകത്തെ സര്‍ക്കാരുകള്‍ മൊത്തം ചിലവാക്കുന്ന പണത്തേക്കാള്‍ അധികം ആണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം മൊത്തം ആരോഗ്യ സംരക്ഷണ ചിലവ് ലോകത്തിന്റെ മൊത്തം GDP യുടെ 6% മേ വരുന്നുള്ളു.

ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള ശരിക്കുള്ള വിലയും ആ ഊര്‍ജ്ജത്തിനായി ഉപഭോക്താക്കള്‍ ചിലവാക്കുന്ന പണവും തമ്മിലുള്ള വ്യത്യാസമാണ് IMF സബ്സിഡിയായി കണക്കാക്കിയത്. ഉത്പാദകര്‍ വഹിക്കുന്ന അസംസ്തൃത വസ്തുക്കളുടെ വിലയും ഉര്‍ജ്ജോപഭോഗത്താലുണ്ടാകുന്ന ആരോഗ്യ പരിസ്ഥിതി നാശത്തിന്റെ വിലയും “ശരിക്കുള്ള വിലയില്‍” ഉള്‍പ്പെട്ടിരിക്കുന്നു.

വലിയ വായൂമലിനീകരണമുണ്ടാക്കുന്നതിനാലും CO2 ഉദ്‌വമനം നടത്തുന്നതിനാലും ഫോസില്‍ ഇന്ധനങ്ങള്‍ക്ക് കൊടുക്കുന്ന സബ്സിഡി വളരെ പ്രധാനപ്പെട്ടതാണ്. WHO യുടെ 2014 ലെ റിപ്പോര്‍ട്ട് പ്രകാരം 2012 ലെ വായൂ മലിനീകരണത്താല്‍ 70 ലക്ഷം ആളുകള്‍ മരിച്ചിട്ടുണ്ട്. ലോകത്തെ മൊത്തം മരണത്തില്‍ 8 ല്‍ ഒന്ന് ഇത്തരത്തിലുള്ളതാണ്.

നികുതിക്ക് മുമ്പും പിന്‍പുമുള്ള സബ്സിഡി

സബ്സിഡികളെ IMF നികുതിക്ക് മുമ്പും പിന്‍പുമുള്ള സബ്സിഡികള്‍ എന്ന് രണ്ടായി വിഭജിച്ചിരിക്കുന്നു. ആളുകള്‍ക്കും കമ്പനികള്‍ക്കും ഊര്‍ജ്ജം വിതരണം ചെയ്യാന്‍ നല്‍കുന്ന ആനുകൂല്യങ്ങളെയാണ് നികുതിക്ക് മുമ്പുള്ള സബ്സിഡി എന്ന് വിളിക്കുന്നത്. പരിസ്ഥിതി, ആരോഗ്യം, ഊര്‍ജ്ജ ഉപഭോഗത്താലുണ്ടാകുന്ന മറ്റ് ചിലവുകളെ നികുതിക്ക് പിന്‍പുമുള്ള സബ്സിഡിയായി കണക്കാക്കുന്നു. അത് കണക്കാക്കാന്‍ വളരെ വിഷമമാണ്. നികുതിക്ക് പിന്‍പുമുള്ള സബ്സിഡിയായി value added taxes, sale taxes തുടങ്ങിയ ഗുണങ്ങളേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നികുതിക്ക് മുമ്പുള്ള സബ്സിഡികള്‍ മൊത്തം $54200 കോടി ഡോളറാണ്. (2013 ലെ ലോകത്തിന്റെ മൊത്തം GDP യുടെ 0.7% എന്നാല്‍ 2015 ല്‍ അത് $33300 കോടി ഡോളറായിക്കുറഞ്ഞ് GDP യുടെ 0.4% ആകും എന്ന് കരുതുന്നു. ഊര്‍ജ്ജത്തിന്റെ വില കുറഞ്ഞതാണ് അതിന് കാരണം. 2011 ല്‍ നികുതിക്ക് മുമ്പുള്ള സബ്സിഡികള്‍ $49200 കോടി ഡോളറായിരുന്നു. GDP യുടെ 0.7%. നികുതിക്ക് ശേഷമുള്ള സബ്സിഡികള്‍ വളരെ അധികമാണ്. 2013 ല്‍ അത് $4.9 ലക്ഷം കോടി ഡോളര്‍($4.9 trillion) (GDP യുടെ 6.5%). 2015 ലേക്കുള്ള കണക്ക് $5.3 ലക്ഷം കോടി ഡോളര്‍ ആണ്.

കല്‍ക്കരിയാണ് ഏറ്റവും ദക്ഷതകുറഞ്ഞ ഊര്‍ജ്ജം. $2 ലക്ഷം കോടി ഡോളര്‍ (2.7% GDP) ലഭിക്കുന്ന അത് 2013 ലെ മൊത്തം സബ്സിഡിയുടെ 40% കൈയ്യാളുന്നു. പ്രാദേശിക മലിനീകരണവും കാര്‍ബണ്‍ ഉദ്‌വമനവും കണക്കിലെടുത്ത് 2015 ല്‍ കല്‍ക്കരിക്ക് $2.5 ലക്ഷം കോടി ഡോളര്‍ (3.1% GDP) ലഭിക്കും. വളരെ അധികം കല്‍ക്കരിയുപയോഗിക്കുന്ന “വികസിക്കുന്ന ഏഷ്യ”യില്‍ 2013 ലെ നികുതിക്ക് ശേഷമുള്ള സബ്സിഡിയുടെ പകുതി കല്‍ക്കരിയാണ് കൊണ്ടുപോയത്. ഏഷ്യയിലെ GDPയുടെ 16%വും ചിലവാക്കുന്നത് ഊര്‍ജ്ജത്തിനുള്ള സബ്സിഡിക്കാണ്.

— സ്രോതസ്സ് downtoearth.org.in

ഒരു അഭിപ്രായം ഇടൂ