2003 – 2013 കാലത്ത് ഭൂമിയിലെ 37 ഭൂഗര്‍ഭ ജലാശയങ്ങളെയാണ്(aquifers) ഒരു പ്രബന്ധത്തില്‍ ഗവേഷകര്‍ പരിശോധിച്ചത്. അതില്‍ 8 എണ്ണം ഏറ്റവും അധികം ഞെരുക്കം അനുഭവിക്കന്നതാണ്. 6 കോടിയാളുകള്‍ക്ക് കുടിവെള്ളം നല്‍കുന്ന Arabian Aquifer System ആണ് ഏറ്റവും അധികം സമ്മര്‍ദ്ദം അനുഭവിക്കുന്നത്. രണ്ടാമതായി സമ്മര്‍ദ്ദം അനുഭവിക്കുന്നത്വടക്ക് പടിഞ്ഞാറെ ഇന്‍ഡ്യയിലും പാകിസ്ഥാനിലുമായുള്ള Indus Basin aquifer ആണ്. വടക്കെ ആഫ്രിക്കയിലെ Murzuk-Djado Basin നാണ് മൂന്നാം സ്ഥാനം. കൃഷിക്കുള്ള കൂടുതലുപയോഗത്താല്‍ കാലിഫോര്‍ണിയയിലെ Central Valley അതിവേഗം ശോഷിക്കുന്നു.
— സ്രോതസ്സ് sciencedaily.com
ലോകം മൊത്തം വെള്ളം വേഗത്തില്‍ നഷ്ടപ്പെടുന്നു
University of California, Irvine ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ മനുഷ്യര്‍ അതിവേഗത്തില്‍ ലോകത്തെ മൂന്നിലൊന്ന് ഏറ്റവും വലിയ ഭൂഗര്‍ഭജലാശങ്ങളില്‍(aquifers) നിന്ന് വെള്ളം ഊറ്റുന്നു എന്ന് കണ്ടെത്തി. Water Resources Research എന്ന ജേണലിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. രണ്ട് പഠനങ്ങളിലൊന്ന് ലോകം മൊത്തമുള്ള ഭൂഗര്‍ഭജലത്തിന്റെ നഷ്ടത്തെക്കുറിച്ചുള്ള ഉപഗ്രഹ വിവരങ്ങളാണുപയോഗിച്ചത്. നാസയുടെ Gravity Recovery and Climate Experiment രണ്ട് ഉപഗ്രഹങ്ങള്‍ ഇതില്‍ പങ്കെടുത്തു.
— സ്രോതസ്സ് discovery.com