2011 ല്‍ ഉരുകിയൊലിച്ച ഫുകുഷിമ ആണവ നിലയത്തിന് അടുത്ത് താമസിക്കുന്ന കുട്ടികളില്‍ തൈറോയിഡ് ക്യാന്‍സറുണ്ടാകുന്ന സാദ്ധ്യത 20-50 മടങ്ങ് അധികമാണെന്ന് പുതിയ പഠനം കണ്ടെത്തി. Epidemiology മാസികയുടെ നവംബര്‍ ലക്കത്തിലാണ് ആ റിപ്പോര്‍ട്ട് വന്നത്. കുട്ടികളില്‍ കാണപ്പെടുന്ന തൈറോയിഡിലെ ക്യാന്‍സര്‍ ആണവവികിരണമേല്‍ക്കുന്നതിനാലാണെന്ന് 1986 ലെ ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് ശേഷം നടത്തിയ പഠനങ്ങള്‍ വ്യക്തമായി തെളിയിച്ചതാണ്.