എഡ്വേര്‍ഡ് സ്നോഡന് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സമ്മാനം ലഭിച്ചു

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സമ്മാനമായ ബിയേര്‍ഷന്‍ സമ്മാനം “സ്വകാര്യത എന്ന അവകാശത്തെ സംബന്ധിച്ചുള്ള എഡ്വേര്‍ഡ് സ്നോഡന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി” നല്‍കി. നാടുകടത്തും എന്ന ഭീഷണിയുള്ളതിനാല്‍ അദ്ദേഹം നേരിട്ട് ചടങ്ങില്‍ പങ്കെടുത്തില്ല.

സ്നോഡന് ഒരു വീഡിയോ ലിങ്കിലൂടെ പ്രഭാഷണം നടത്തുകയും Norwegian Academy of Literature and Freedom of Expression ന്റെ ബിയേര്‍ഷന്‍ (Bjornson Prize) ഔദ്യോഗികമായി കൈപ്പറ്റിയിരിക്കുന്നു എന്ന് അറിയിച്ചു. അമേരിക്കയുടെ മുമ്പത്തെ രഹസ്യാന്വേഷണ കരാറുകാരനായിരുന്ന അദ്ദേഹത്തിന് സര്‍ക്കാര്‍ ജനങ്ങളെ മൊത്തം രഹസ്യാന്വേഷണം നടത്തുന്ന പരിപാടി ചോര്‍ത്തി ജനങ്ങളെ അറിയിച്ചതില്‍ ഒരു പശ്ചാത്താപവുമില്ല എന്ന് പറഞ്ഞു.

“നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട whistleblower നെ നാം ബഹുമാനിക്കുന്നു,” എന്ന് Bjornson Academy ന്റെ നേതൃത്വം വഹിക്കുന്ന Hege Newth Nouri പറഞ്ഞു. 100,000 kroner ($12,000 or 10,762 euro), ഒരു പ്രതിമയും ബഹുമതിപത്രവും ആണ് സമ്മാനം.

“ഈ ദിവസം സ്വതന്ത്രനായിരിക്കും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ജയിലിലാവും എന്നാണ് കരുതിയിരുന്നത്. സമ്മാനങ്ങള്‍ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ പേര് നാശമാകും എന്നാണ് കരുതിയിരുന്നത്. കാരണം ലോകത്തെ ഏറ്റവും പ്രബലരായ ചില വ്യക്തികള്‍ എന്റെ പ്രവര്‍ത്തികൊണ്ട് സംഭ്രമിച്ചിരുന്നു,” എന്ന് സ്നോഡന്‍ പറഞ്ഞു.

ശൂന്യമായ കസേര

ചടങ്ങില്‍ സ്നോഡന് എത്തിച്ചേരാനായില്ല. നോര്‍വ്വേയിലെ Molde ലെ സ്റ്റേജില്‍ സ്നോഡനെ പ്രതിനിധീകരിച്ച് ഒരു ശൂന്യമായ കസേര നിന്നിരുന്നു. നോര്‍വ്വേയില്‍ സമ്മാനം വാങ്ങാനായി എത്തുന്ന സ്നോഡന്‍ നാടുകടത്തപ്പെടരുതെന്ന് കമ്മറ്റിക്കാര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു അതിനാലാണ് അങ്ങനെ ചെയ്തത്. രഹസ്യ വിവരങ്ങള്‍ പുറത്ത് വിട്ട ശേഷം സ്നോഡന്‍ അമേരിക്കയില്‍ നിന്ന് രക്ഷപെട്ടിരുന്നു. ഇപ്പോള്‍ റഷ്യയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.

“സ്നോഡനെ അമേരിക്കയിലേക്ക് കടത്തിക്കൊണ്ടുപോകില്ല എന്നതിന് നോര്‍വ്വേയിലെ സര്‍ക്കാരിന് ഉറപ്പ് നല്‍കാന്‍ കഴിഞ്ഞില്ല,” എന്ന് Newth Nouri പറഞ്ഞു. റഷ്യയുടെ അതില്‍ത്തിയില്‍ വെച്ച് ഒരു ദിവസം സമ്മാനദാനം നടത്താനും സംഘാടകര്‍ക്ക് പരിപാടിയുണ്ട്.

നോര്‍വ്വേയില്‍ പ്രവേശിക്കുകയാണെങ്കില്‍ സ്നോഡനെ അറസ്റ്റ് ചെയ്ത് അമേരിക്കയിലേക്ക് നാട്കടത്തണമെന്ന് 2013 ല്‍ അമേരിക്ക നോര്‍വ്വേയോട് ആവശ്യപ്പെട്ടിരുന്നതായി നോര്‍വ്വേയിലെ സര്‍ക്കാര്‍ റേഡിയോ രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് NRK പറഞ്ഞു.

2015 ലെ നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം കൊടുത്ത 272 പേരില്‍ സ്നോഡനും ഉള്‍പ്പെടുന്നു. നോര്‍വ്വേ തന്നെയാണ് നോബല്‍ സമ്മാനവും കൊടുക്കുന്നത്.

— സ്രോതസ്സ് dw.com

Video

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s