വിരമിച്ച സെനറ്റര്‍ ജെസി ഹെംസ് മരിച്ചു

വടക്കെ കരോലിനയിലെ മുമ്പത്തെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെസി ഹെംസ്(Jesse Helms) 86 ആം വയസില്‍ മരിച്ചു. 1960കളില്‍ ഹെംസ് പൌരാവകാശ സമരത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു. “കുറ്റകൃത്യങ്ങളുടെ തോതും ഉത്തരവാദിത്തമില്ലായ്മയും നീഗ്രോകളില്‍ വളരെ കൂടുതലാണ്. അത് പരിഹരിക്കണം” എന്ന് ഹെംസ് ഒരിക്കല്‍ എഴുതി. 1983 ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ദിനത്തിനായുള്ള നിയമത്തിനെതിരെ വോട്ടു ചെയ്തു. AIDS മരുന്ന് ഗവേഷണത്തിനും ചികില്‍സക്കും ഹെംസ് എതിരായിരുന്നു. വിദേശകാര്യരംഗത്ത് ഹെംസ് ചിലിയിലെ ഏകാധിപതിയായ അഗസ്റ്റോ പിനോഷേയെയും എല്‍ സാല്‍വഡോറിലെ മരണ സംഘത്തിനേയും പിന്‍താങ്ങി. ക്യൂബക്കെതിരായ ഉപരോധം വര്‍ദ്ധിപ്പിക്കാനുള്ള Helms-Burton Act ന്റെ ഉപജ്ഞാതാക്കളില്‍ ഒരാളാണ് ഹെംസ്. Heritage Foundation ന്റെ പ്രസിഡന്റായ Ed Feulner ഹെംസിനെ പ്രശംസിച്ചു. Barry Goldwater ഉം Ronald Reagan ഉം ഒപ്പം ചേര്‍ന്ന് ഹെംസ് യാഥാസ്ഥിക പ്രസ്ഥാനത്തെ സ്ഥാപിക്കാനും സ്വതന്ത്ര കമ്പോളത്തിന്റേയും സ്വതന്ത്രരായ ജനങ്ങളുടേയും ശക്തമായ ശബ്ദമായും ഹെംസ് പ്രവര്‍ത്തിച്ചു എന്ന് Feulner പറഞ്ഞു.

ഒരു അഭിപ്രായം ഇടൂ