സൈബര്‍ സുരക്ഷയുടെ പേരില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ജനങ്ങളുടെ മേല്‍ വിപുലമായ രഹസ്യാന്വേഷത്തിനും അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെക്കാനുമുള്ള അനുമതി കൊടുക്കുന്ന നിയമം അമേരിക്കന്‍ സെനറ്റ് പാസാക്കി. Cybersecurity Information Sharing Act(CISA) എന്ന ഈ നിയമ പ്രകാരം bulk user data സര്‍ക്കാരുമായി പങ്കുവെക്കുന്ന കോര്‍പ്പറേറ്റുകളെ Freedom of Information Act(FOIA) ന്റെ അടിസ്ഥാനത്തിലുള്ള വിവരം പങ്കുവെക്കുന്നതിനെ ആസ്പദമായ വിവരാവകാശ ചോദ്യങ്ങളില്‍ നിന്ന് വിമുക്താമക്കുന്നു. “#CISA നിയമത്തിന് വേണ്ടി ചെയ്ത ഓരോ വോട്ടും ഇന്റര്‍നെറ്റിനെതിരായ വോട്ടാണ്” എന്ന് എഡ്‌വേര്‍ഡ് സ്നോഡന്‍ പറഞ്ഞു.