സൈന്യത്തിന് പൂര്‍ണ്ണ അധികാരം നല്‍കികൊണ്ട് മാലിദ്വീപിന്റെ പ്രസിഡന്റ് അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചു. ജയില്‍ കഴിയുന്ന മുമ്പത്തെ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ പാര്‍ട്ടി പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ പദ്ധതിയിട്ട അവസരത്തിലാണ് സര്‍ക്കാരിന്റെ പുതിയ ഈ നീക്കം നടന്നത്. മാലിയിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായിരുന്നു നഷീദ്. കാലാവസ്ഥാ മാറ്റത്തിനെതിരായ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ ലോക ശ്രദ്ധ നേടിയിരുന്നു. മുമ്പത്തെ ഏകാധിപതിയായ Maumoon Abdul Gayoom ന്റെ അനുയായികള്‍ 2012 ല്‍ അദ്ദേഹത്തെ പട്ടാള അട്ടിമറിയുടെ ഫലമായി പുറത്താക്കി. Gayoom നിയേഗിച്ച ഒരു ജഡ്ജിയെ അറസ്റ്റ് ചെയ്യാനുത്തരവിട്ടതിന്റെ പേരില്‍ നഷീദ് 13 വര്‍ഷത്തെ തടവിലാണ്. Gayoom ന്റെ അര്‍ദ്ധ സഹോദരനാണ് ഇപ്പോഴത്തെ പ്രസിഡന്റ് Abdulla Yameen.
മുഹമ്മദ് നഷീദിനെ മോചിപ്പിക്കു.