ഇക്വഡോര്‍ ആമസോണില്‍ പരിസര മലിനീകരണം നടത്തിയതിന്റെ നഷ്ടപരിഹാരം നല്‍കാതിരിക്കാനായി ഷെവ്രോണിന്റെ(Chevron) പക്ഷത്ത് നിന്ന ഒരു പ്രധാന സാക്ഷി, താന്‍ ഇതുവരെ കള്ളം പറയുകയായിരുന്നു എന്ന് സമ്മതിച്ചു. Texaco കമ്പനി നടത്തിയ വിപുലമായ മലിനീകരണത്തിന് 2011 ല്‍ ആദിവാസികളായ പരാതിക്കാര്‍ $900 കോടി ഡോളറിന്റെ വിധി നേടിയതായിരുന്നു. ടെക്സകോയെ പിന്നീട് ഷെവ്രോണ്‍ വിലക്ക് വാങ്ങി. എന്നാല്‍ പരാതിക്കാര്‍ “അഴിമതി”യുള്ള മാര്‍ഗ്ഗങ്ങളിലൂടെയാണ് വിജയിച്ചതെന്ന് കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഒരു ജഡ്ജി വിധിച്ചു. ഇക്വഡോറിലെ ജഡ്ജി Alberto Guerra ക്ക് മൂന്ന് ലക്ഷം ഡോളര്‍ കൈക്കൂലി കൊടുത്താണ് പരാതിക്കാര്‍ വിധി നേടിയത് എന്ന് ഷെവ്രോണ്‍ വാദിച്ചു. എന്നാല്‍ പുതിയതായി പുറത്തുവന്ന രേഖകളനുസരിച്ച് Guerra ഈ അവകാശവാദം നിഷേധിച്ചു, കൈക്കൂലിയെക്കുറിച്ച് കള്ളം പറഞ്ഞതാണെന്ന് തുറന്ന് പറഞ്ഞു. Guerra യും ഷെവ്രോണ്‍ മാനേജ്‍മന്റും ജയിലില്‍ പോകണം എന്ന് Amazon Watch പത്രപ്രസ്ഥാവന നടത്തി.