പോര്‍ട്ടുഗലില്‍ അധികാരത്തിലേറി രണ്ടാഴ്ചക്കകം വലത്പക്ഷ സര്‍ക്കാരിനെ ചൂഷണനടപടികള്‍ കാരണം ഇടതുപക്ഷ പാര്‍ട്ടികള്‍ താഴെയിറക്കി. സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ്, ലെഫ്റ്റ് ബ്ലോക്ക് പാര്‍ട്ടി അംഗങ്ങള്‍ സര്‍ക്കാരിന്റെ ചൂഷണപദ്ധതി(Austerity)യെ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തി. അത് സ്വാഭാവികമായി സര്‍ക്കാരിന്റെ രാജിക്ക് കാരണമായി. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റേക്കും.