ക്യാന്‍സറുണ്ടാക്കുന്ന കളനാശിനി വില്‍ക്കുന്ന മൊണ്‍സാന്റോക്ക് എതിരെ കേസ്

glyphosate മനുഷ്യന് കുഴപ്പമുണ്ടാക്കില്ല എന്നാണ് നിര്‍മ്മാതാക്കളായ മൊണ്‍സാന്റോയുടെ വാദം. ആ ‘കള്ള പരസ്യ’ത്തിന് അവര്‍ ഇപ്പോള്‍ പിഴ കൊടുക്കേണ്ടിവരും. കാരണം കാലിഫോര്‍ണിയയില്‍ അവര്‍ക്കെതിരെ ഒരു class action lawsuit വന്നിരിക്കുന്നു. കാലിഫോര്‍ണിയയിലെ Los Angeles Countyയിലാണ് class action lawsuit (Case No: BC 578 942) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

അതിലുള്ള ആരോപണങ്ങള്‍ ഇവയാണ്:

glyphosate മനുഷ്യനും മൃഗങ്ങള്‍ക്കും ദോഷമുണ്ടാക്കില്ല എന്ന കാര്യം മറച്ച് വെച്ച് കള്ള പരസ്യം കൊടുത്തത്.

മൊണ്‍സാന്റോ ഇതില്‍ കുറ്റവാളിയാണ്. അവരുടെ Roundup കളനാശിനിയുടെ പ്രധാന ഘടകം glyphosate ആണ്. “targets an enzyme only found in plants and not in humans or animals.” എന്ന പരസ്യവാചകം അവരുടെ ഈ ഉല്‍പ്പന്നങ്ങളില്‍ കാണാം.

EPSP synthase എന്ന ഈ പറയുന്ന എന്‍സൈം നമ്മുടെ കുടലില്‍ കാണുന്ന microbiota യിലും ഉണ്ട്. അതുകൊണ്ട് നമ്മളിലും മൃഗങ്ങളിലും ഈ എന്‍സൈം കാണപ്പെടുന്നു. കുടലിലെ സൂഷ്മജീവികളെ ബാധിക്കുന്നതിനാല്‍ ആ രാസവസ്തു മനുഷ്യരേയും ബാധിക്കും.

ഗ്ലൈഫോസേറ്റ് Group 2A ക്യാന്‍സര്‍കാരിയാണെന്ന് ലോകാരോഗ്യ സംഘടനയുടെ The International Agency for Research on Cancer കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. American Cancer Society ഉം ഈ രാസവസ്തുവിനെ Group 2A ക്യാന്‍സര്‍കാരിയാണെന്ന് പ്രഖ്യാപിച്ചു.

— സ്രോതസ്സ് naturalsociety.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )