സ്വീഡനില്‍ 1879 ഒക്റ്റോബര്‍ 7 ന് ജനിച്ച ജോ ഹില്‍ (Joe Hill) അമേരിക്കയിലേക്ക് വന്ന് ഖനി തൊഴിലാളിയായി ജോലി ചെയ്തു. Industrial Workers of the World ന്റെ സജീവ പ്രവര്‍ത്തകനായി. “There is Power in a Union,” “Rebel Girl”, “Casey Jones-the Union Scab” തുടങ്ങിയ അദ്ദേഹത്തിന്റെ പ്രസിദ്ധമായ പാട്ടുകളാണ്. ഒരു കൊലപാതകത്തിന്റെ പേരിലുള്ള വിവാദപരമായ ഒരു വിചാരണക്ക് ശേഷം ഉട്ടയിലെ(Utah) firing squad അദ്ദേഹത്തെ നവംബര്‍ 19, 1915 ന് വെടിവെച്ചുകൊന്നു. അദ്ദേഹത്തിന്റെ യൂണിയന്‍ പ്രവര്‍ത്തനം കാരണം ഈ കൊലപാതകം frame ചെയ്തതാണെന്ന് പൊതുവില്‍ വിശ്വസിക്കപ്പെടുന്നു.