സിഗററ്റിന്റെ നികുതി ഉയര്‍ത്തിയാല്‍ നവജാതശിശുക്കളുടെ മരണം കുറയും

അമേരിക്കിയല്‍ സിഗററ്റിന്റെ ഉയര്‍ന്ന വിലയും ഉയര്‍ന്ന നികുതിയും പിഞ്ചുകുട്ടികളുടെ മരണനിരക്ക് കുറക്കുന്നതിനെ സഹായിക്കുമെന്ന് Vanderbilt University ഉം University of Michigan ഉം പുതിയ പഠനം കണ്ടെത്തി. Pediatrics എന്ന ജേണലിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. സിഗററ്റിന് $1 ഡോളര്‍ നികുതി വര്‍ദ്ധിപ്പിച്ചാല്‍ പ്രതിദിനം രണ്ട് നവജാതശിശുക്കളുടെ മരണം തടയാനാവും. നികുതി വര്‍ദ്ധിപ്പിക്കുന്നത് വഴി വാര്‍ഷിക മരണ നിരക്ക് 3.2% കുറക്കാം. അതായത് പ്രതിവര്‍ഷം 750 കറവ് മരണമേ സംഭവിക്കൂ.

— സ്രോതസ്സ് sciencedaily.com

ഒരു അഭിപ്രായം ഇടൂ