വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല “യജമാനന്‍” എന്ന സ്ഥാനപ്പേര് നീക്കം ചെയ്തു

ഹോസ്റ്റലുകളിലെ അധികാരിക്ക് നല്‍കിയിരിക്കുന്ന “വീട്ടെജമാനന്‍(house master)” എന്ന സ്ഥാനപ്പേര് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല(Harvard University) നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചു. അടിത്തവുമായി ആ പേരിന് ബന്ധമുണ്ട് എന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന്റെ ഭാഗമായാണ് സര്‍വ്വകലാശാല ഇത് ചെയ്തത്. കാമ്പസിലെ വര്‍ഗ്ഗീയതക്കെതിരെ വിദ്യാര്‍ത്ഥി സമരം നടക്കുന്ന സര്‍വ്വകലാശാലകളില്‍ ഒന്നാണ് ഹാര്‍വാര്‍ഡ്. പ്രിന്‍സ്റ്റണും (Princeton) “യജമാനന്‍” എന്ന സ്ഥാനപ്പേര് നീക്കം ചെയ്തു. വുഡ്രോ വില്‍സണിന്റെ(Woodrow Wilson) പേരിലുള്ള കെട്ടിടത്തിന്റെ പേര് മാറ്റണമെന്നും പ്രിന്‍സ്റ്റണിലെ സമരക്കാര്‍ ആവശ്യപ്പെടുന്നു. വില്‍സണ്‍ പ്രസിഡന്റായിരുന്നപ്പോള്‍ പൊതുസ്ഥലങ്ങളില്‍ വീണ്ടും വര്‍ണ്ണവിവേചനം കൊണ്ടുവരാന്‍ ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ പോലും അത് ചെയ്തു. വില്‍സണ്‍ പ്രിന്‍സ്റ്റണിന്റെ പ്രസിഡന്റായിയിരുന്നിട്ടുണ്ട്. യേല്‍ സര്‍വ്വകലാശാലയിലും (Yale University) അധികാരികള്‍ ഈ സ്ഥാനപ്പേര് നീക്കം ചെയ്യാന്‍ പദ്ധതിയിടുന്നു. Calhoun College ന്റെ പേരും മാറ്റണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. മുമ്പത്തെ വൈസ് പ്രസിഡന്റായിരുന്ന John C. Calhoun ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട അടിമത്ത വാദിയായിരുന്നു.

[എന്തൊരു നാണക്കേട്. അടിമത്തം നിരോധിച്ചിട്ട് നൂറ്റാണ്ടുകളായിട്ടും ഇപ്പോഴും ഏമാനേ എന്ന് വിളിക്കേണ്ടിവരുന്ന ജനത. ഇത് ഡൂക്കിലി കോളേജൊന്നുമല്ല. ഹാര്‍വാര്‍ഡ്,പ്രിന്‍സ്റ്റണ്‍, യേല്‍ ഒക്കെ ലോകത്തെ ഏറ്റവും ഒന്നാംകിട കോളേജുകളാണ്. കഷ്ടം]

ഒരു അഭിപ്രായം ഇടൂ