പ്ലാന്റേഷന്‍ കാടുകള്‍ നൈട്രജന്‍ മലിനീകരണമുണ്ടാക്കും

എല്ലാ മരങ്ങളും “ഹരിതമല്ല” എന്ന് ഗവേഷകര്‍ പറയുന്നു. ചില മരങ്ങള്‍ മലിനീകരണമുണ്ടാക്കുന്നവയാണ്. ചില കാടുകള്‍ വ്യാവസായിക ഫാമുകളെ പോലെ മലിനീകരണമുണ്ടാക്കുന്നു എന്നാണ് ജപ്പാനില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നത്. പ്രശ്നമുണ്ടാക്കുന്നത് നൈട്ര‍ജനാണ്. അത് വളരേധികമാണ്. കാട്ടില്‍ നിന്നും അത് ഒഴുകി വരുന്നു. പ്രാദേശിക തടാകങ്ങളിലും അരുവികളിലേക്കുമാണ് അത് എത്തുന്നത്. അത് കാരണം അവിടെ ആല്‍ഗ അമിതവളര്‍ച്ചയുണ്ടായി(blooms) ജൈവവ്യവസ്ഥയെ നശിപ്പിക്കുന്നു.

ഇത് ശരിക്കും കാടുകളല്ല. പകരം പ്രായമേറിയ മരങ്ങളുള്ള ഉപേക്ഷിക്കപ്പെട്ട പ്ലാന്റേഷന്‍ കാടുകള്‍ ആണ്.

natural maturation അനുവദിക്കപ്പെടുന്ന രീതിയില്‍ തടിക്കായി വെച്ചുപിടിപ്പിച്ചതാണ് അവ. പ്രധാനമായും mature timbe. ഉപേക്ഷിക്കപ്പെട്ട തടി ഫാമുകളില്‍ അമിതമായി മരങ്ങള്‍ തിങ്ങി വളരുന്നു. അതുകൊണ്ട് വളരെ കുറവ് സൂര്യപ്രകാശമേ താഴെയെത്തുന്നുള്ളു. താഴെയുള്ള ചെടികളുടെ വളര്‍ച്ചയെ അത് തടയുന്നു. അതിനാല്‍ നൈട്രജന്‍ അധികം ആണ് ഈ മണ്ണില്‍.

മരങ്ങള്‍ക്ക് പ്രായം കൂടുതലായതിനാല്‍ അവയും കുറവ് പോഷകങ്ങളേ മണ്ണില്‍ നിന്ന് വലിച്ചെടുക്കുന്നുള്ളു. ഇടത്തരം മരങ്ങള്‍ ഇവിടെയില്ല. അതിനാല്‍ മഴപെയ്യുമ്പോള്‍ വെള്ളം തങ്ങി നില്‍ക്കാതെ ഒന്നിച്ച് കുത്തിയൊലിച്ച് പോരുന്നു. ഈ വെള്ളത്തില്‍ അധികമുള്ള വളം അമിത ആല്‍ഗ വളര്‍ച്ചക്ക് (algal blooms)കാരണമാകുകയും ചെയ്യുന്നു.

— സ്രോതസ്സ് upi.com

ഒരു അഭിപ്രായം ഇടൂ