FBI യുടെ ചാരപ്പണിയെ അവഗണിച്ചുകൊണ്ട് സാമൂഹ്യുപ്രവര്‍ത്തകര്‍ School of the Americas നെതിരെ പ്രതിഷേധിച്ചു

അമേരിക്കയിലെ സൈനിക പരിശീലന കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യത്തോടെ ജോര്‍ജിയയില്‍ വാര്‍ഷിക പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇപ്പോള്‍ ജോര്‍ജ്ജിയയിലെ Fort Benning ല്‍ പ്രവര്‍ത്തിക്കുന്ന ആ കേന്ദ്രത്തെ Western Hemisphere Institute for Security Cooperation(WISC) എന്ന പേരിലാണ് വിളിക്കുന്നത്. ജനങ്ങളെ പീഡിപ്പിക്കുന്ന ലാറ്റിനമേരിക്കയിലെ സൈനിക നേതാക്കളേയും ഏകാഥിപതികളേയും പരിശീലിപ്പിച്ചത് ഇവിടെയായിരുന്നു. ഈ വര്‍ഷം Lumpkin ലെ Stewart Immigrant Detention Center ഉം അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സ്വകാര്യ ജയിലിന് മുമ്പില്‍ നടന്ന സത്യാഗ്രഹത്തിന്റെ പേരില്‍ 11 പേരെ അറസ്റ്റ് ചെയ്തു. സമാധാനപരമായ പ്രവര്‍ത്തനങ്ങളേ നടത്തുകയുള്ളും എന്ന് പ്രഖ്യാപിച്ചിട്ടും Partnership for Civil Justice Fund നെതിരെ FBI ദശാബ്ദങ്ങളായി ഭീകരവാദവിരുദ്ധ നിയമങ്ങളുപയോഗിച്ച് രഹസ്യാന്വേഷണം നടത്തിവരുകയാണെന്ന് പുതിയ രേഖകള്‍ വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം ഇടൂ