നിര്‍മ്മാണ മാലിന്യ കൂമ്പാരം ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് 91 പേരെ കാണാതെയായി

ചൈനയിലെ Shenzhen നഗരത്തില്‍ നിര്‍മ്മാണ മാലിന്യ കൂമ്പാരം ഇടിഞ്ഞുവീണതിനെ(landslide) തുടര്‍ന്ന് കുറഞ്ഞത് 91 പേരെ കാണാതെയായി. മനുഷ്യ നിര്‍മ്മിതമായ ഒരു ഭീമന്‍ നിര്‍മ്മാണ മാലിന്യകൂമ്പാരമാണ് ഇടിഞ്ഞി വീണത്. 33 കെട്ടിടങ്ങള്‍ അതിനകത്ത് മുങ്ങി പോയി.

[കഷ്ടം. മുമ്പൊരിക്കല്‍ ചൈനയിലെ രാസവളനിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍ ഇതുപോലെ കൂട്ടിവെച്ചതിന്റെ ഒരു വീഡിയോ സാരോപദേശം നല്‍കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ എന്ന ലേഖനത്തില്‍ കൊടുത്തിരുന്നു. അത് ഇടിഞ്ഞ് വീഴുകയായിരുന്നില്ല, പകരം ഒലിച്ചിറങ്ങുകയായിരുന്നു.]

ഒരു അഭിപ്രായം ഇടൂ