പീറ്റ് സീഗറുടെ FBI ഫയലുകള്‍ പുറത്തുവിട്ടു

പ്രശസ്തനായ നാടോടി ഗായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പീറ്റ് സീഗറെ കുറിച്ചുള്ള FBIയുടെ ഫയലുകള്‍ പുറത്തുവിട്ടു. Freedom of Information Act പ്രകാരമുള്ള Mother Jones ന്റെ അഭ്യര്‍ത്ഥനയിലാണ് FBI ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 1943 ല്‍ സീഗര്‍ സൈന്യത്തില്‍ ചേര്‍ന്നതുമുതല്‍ അദ്ദേഹത്തെ രഹസ്യമായി FBI നിരീക്ഷിച്ചിരുന്നു. അമേരിക്കയിലുള്ള ജാപ്പനീസ് വംശജരെ നാടുകടത്തുന്നതിനെരെ ഒരു കത്ത് എഴുതിയതാണ് കാരണം. 1970കളിലും അദ്ദേഹത്തെ സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ അച്ഛനേയും, ജാപ്പനീസ് വംശജയായ അദ്ദേഹത്തിന്റെ ഭാര്യ തോഷിയേയും അന്വേഷണവിധേയരാക്കി. സുഹൃത്തായ വുഡീ ഗാത്രിയേയും അന്വേഷിച്ചു. കഴിഞ്ഞ വര്‍ഷം 94 ആം വയസില്‍ സീഗര്‍ മരിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള FBI ഫയലുകള്‍ 1,800 പേജ് വരും. 90 പേജുകള്‍ സര്‍ക്കാര്‍ ഇനിയും പിടിച്ചുവെച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം ഇടൂ