‘ഫ്രീ ബേസിക്’ ഇന്റര്‍നെറ്റിലേക്കുള്ള നമ്മുടെ അവകാശങ്ങളെ എടുത്തുകളയും

ഫ്രീ ബേസികിന്റെ ഭാവി TRAI തീരുമാനിക്കുമെങ്കിലും. പരസ്യത്തിനായി മാര്‍ക്ക് സക്കര്‍ബക്ക് ₹100 കോടി രൂപാ ചിലവാക്കിയിട്ടുണ്ട്. internet.org നെ പേര് മാറ്റി അവതരിപ്പിക്കുകയാണ് ഫ്രീ ബേസിക് ചെയ്യുന്നത്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഇന്റര്‍നെറ്റിന്റെ ഏത് ഭാഗമാണ് പ്രധാനപ്പെട്ടതെന്ന് ഫേസ്‌ബുക്ക് തീരുമാനിക്കും എന്ന അവസ്ഥ.

ഫേസ്‌ബുക്കിന്റെ ഇന്‍ഡ്യന്‍ പങ്കാളിയായ റിലയന്‍സ് ടെലികോം, ഊര്‍ജ്ജം, പലചരക്ക്‌ വില്‍പ്പന, ഇന്‍ഫ്രാസ്ട്രക്ചര്‍, പ്രത്യേകിച്ച് ഭൂമി പോലുള്ള മേഖലയില്‍ താല്‍പ്പര്യമുള്ള ഇന്‍ഡ്യയിലെ ഒരു മെഗാ-കോര്‍പ്പറേറ്റാണ്. ഗ്രാമീണ മേഖലയില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനായി റിലയന്‍സിന് സര്‍ക്കാരില്‍ നിന്ന് ഭൂമി ലഭിച്ചു. അക്രമവും വഞ്ചനയും ഉപയോഗിച്ച് കൃഷിക്കാരുടെ ഭൂമി SEZകള്‍ പണിയാനും നേടി. അതിന്റെ ഫലമായി റിലയന്‍സിന് ഗ്രാമീണ, ചെറുനഗര പ്രദേശത്തു നിന്ന് വലിയ ഒരു ഉപഭോതൃ സമൂഹത്തെ ചിലവില്ലാതെ ലഭിച്ചു. പ്രത്യേകിച്ചും കൃഷിക്കാരുടെ കൂട്ടം. ഫ്രീ ബേസിക് ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണെങ്കിലും റിലയന്‍സ് ആ സേവനം അവരുടെ നെറ്റ്‌വര്‍ക്കിലൂടെ ഇപ്പോഴും നല്‍കി പോരുന്നു.

ആഗോളതലത്തില്‍ ഒരു സംഘടിത കോര്‍പ്പറേറ്റ് ആക്രമണം തുടരുകയാണ്. കോര്‍പ്പറേറ്റ് അമേരിക്കയുടെ അനുഭവസമ്പന്നനായ ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബക്ക് പോലുള്ളവര്‍ philanthro-corporate Imperialists ന്റെ അടുത്ത തിരമാലയിലേക്ക് ചേര്‍ന്നിരിക്കുകയാണ്. സക്കര്‍ബക്ക് തന്റെ സമ്പത്തെല്ലാം ദാനം ചെയ്യുന്നു എന്ന കൃത്യമായി പരിശീലിച്ച, PR സ്ഥാപനം നിയന്ത്രിക്കുന്ന പ്രഖ്യാപനത്തിന്റെ ബില്‍ ഗേറ്റ്സും തമ്മിലുള്ള സാദൃശ്യം അപൂര്‍വ്വമാണ്. US$4500 കോടി ഡോളര്‍ കൈകാര്യം ചെയ്യാന്‍ സക്കര്‍ബക്ക് രൂപീകരിക്കുന്ന ഏത് സംഘമായായാലും അവര്‍ പണം നിക്ഷേപിക്കാന്‍ പോകുന്നത് Bill and Melinda Gates Foundation ചെയ്തതുപോലെയായിരിക്കും. അതായത്, കാലാവസ്ഥാ ചര്‍ച്ചകളില്‍ ഒരു നടപടിയും രൂപീകരിക്കാതിരിക്കാനുള്ള ശക്തി നേടുക എന്നത്.

കാലാവസ്ഥാ സമ്മേളനത്തില്‍ സര്‍ക്കാരുകളോട് നയങ്ങള്‍ ആജ്ഞാപിക്കുന്നത് വഴി ബില്‍ ഗേറ്റ്സും മാര്‍ക്ക് സക്കര്‍ബക്കും എന്താണ് നേടുന്നത്? “നാം എല്ലാവരും ചെയ്യുന്ന ഊര്‍ജ്ജത്തിന്റെ ഉത്പാദന ഉപഭോഗ രീതികളില്‍ സമൂല മാറ്റം വരുത്താന്‍ ശേഷിയുള്ള ആശയങ്ങളി‍ല്‍ Breakthrough Energy Coalition നിക്ഷേപം നടത്തും” സക്കര്‍ബക്ക് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് താളില്‍ എഴുതി. Breakthrough Energy Coalition ബില്‍ ഗേറ്റ്സിന്റെ ഒരു പ്രഖ്യാപനമായിരുന്നു. അതില്‍ 28 സ്വകാര്യ നിക്ഷേപകരുടെ ശതകോടിക്കണക്കിന് ഡോളര്‍ അടങ്ങിയിരിക്കുന്നു. അവരാണ് ഇനി ലോകം എങ്ങനെ ഊര്‍ജ്ജം ഉത്പാദിപ്പിക്കണം എങ്ങനെ ഉപഭോഗം നടത്തണം എന്ന് തീരുമാനിക്കുക.

അതേ സമയം Green Revolution in Africa (AGRA)യിലൂടെ രാസവസ്തു, ഫോസില്‍ഇന്ധന ആശ്രിത കൃഷി, പേറ്റന്റുള്ള GMO എന്നിവയുടെ പ്രചരണവും ഉപയോഗവും നിര്‍ബന്ധിക്കുന്നതിന്റെ പിറകില്‍ ബില്‍ ഗേറ്റ്സാണ് (#FossilAg). ആഫ്രിക്കയിലെ കൃഷിക്കാരെ, ഇനിയെങ്കിലും തൊടാതിരിക്കേണ്ട ഫോസില്‍ ഇന്ധനങ്ങളില്‍ അടിമപ്പെടുത്താനുള്ള ശ്രമമാണത്. അതുപോലെ വിത്തിനായി മൊണ്‍സാന്റോയോടും പെട്രോരാസവസ്തുക്കളിലും ആശ്രിതരാക്കുക.

ഇന്‍ഡ്യയിലെ പരുത്തിയുടെ 95% വും മൊണ്‍സാന്റോയുടെ Bt പരുത്തിയാണ്. ഈ വര്‍ഷം പഞ്ചാബ്, കര്‍ണാടക പ്രദേശത്ത് Bt പരുത്തിയുടെ 80%വും പരാജയപ്പെട്ടു. അതായത് 76% Bt പരുത്തി കൃഷിക്കാര്‍ക്കും ഇത്തവണ വിളവൊന്നുമില്ല. അവര്‍ക്ക് ഒരു മാര്‍ഗ്ഗമുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അവര്‍ മാറിയേനെ. choice എന്ന് തോന്നുന്ന കാര്യം പോലും പല കമ്പനികള്‍ ഇറക്കുന്ന, വിവിധ പേരിലുള്ള അതേ BT പരുത്തി വിത്താണ്. പല, പല വിത്ത്, കീടനാശിന, കളനാശിനി, ഫംഗസ് നാശിനികള്‍ മാറി മാറി പരീക്ഷിച്ച അവര്‍ തീവ്രനൈരാശ്യത്തി സ്വന്തം ജീവന്‍ തന്നെ എടുക്കുന്നു.

ബൌദ്ധികസ്വത്തവകാശം (IPR) [അങ്ങനെ ഒരു വാക്കുതന്നെയില്ല എന്നാണ് FSF പറയുന്നത്], പേറ്റന്റ് നിയമങ്ങള്‍ വിത്തിന്റെ രംഗത്ത് അടിച്ചേല്‍പ്പിക്കാന്‍ മൊണ്‍സാന്റോ ശ്രമിക്കുന്നത് പോലെയാണ് സക്കര്‍ബക്ക് ഇന്‍ഡ്യയിലെ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത്. മൊണ്‍സാന്റോയെ പോലെ അയാളും ഏറ്റവും ദുര്‍ബലരായ ഇന്‍ഡ്യക്കാരെയാണ് ലക്ഷ്യം വെക്കുന്നത്.

ഇന്‍ഡ്യയിലെ ഭൂരിപക്ഷന് ലഭ്യമാക്കുന്ന ഇന്റര്‍നെറ്റിനെ പരിമിതമാക്കുകയാണ് ഫ്രീ ബേസിക് ചെയ്യുന്നത്. ടെലിക്കോം കമ്പനികളുടെ സേവനത്തില്‍ കൈകടത്തുകയാകയാല്‍ ഫ്രീ ബേസികില്‍ വീഡിയോ സേവനമുണ്ടാരിക്കില്ല എന്നാണ് അവര്‍ പറയുന്ന ന്യായം. എന്നാല്‍ വീഡിയോ ആണ് ജനങ്ങളുടെ പല വിഭാഗങ്ങളിലും കൂടുതല്‍ സ്വീകാര്യം എന്നാണ് TRAIയുടെ ശുപാര്‍ശ.

ഒരിക്കല്‍ സൌജന്യ സേവനം നടപ്പാക്കി കഴിഞ്ഞാല്‍ ടെലിക്കോം കമ്പനികളും അവരുടെ കോര്‍പ്പറേറ്റ് പങ്കാളികളും തങ്ങളുടെ താല്‍പ്പര്യത്തിന് യോജിക്കുന്ന രീതിയില്‍ ഇന്റര്‍നെറ്റിനെ മാറ്റുന്നത് ആര്‍ക്ക് തടയാനാവും? ഫ്രീ ബേസികിനുള്ള നിരോധനം റിലയന്‍സിനെ തങ്ങളുടെ വലിയ ഉപഭോക്തൃസമൂഹത്തിന് ആ സേവനങ്ങള്‍ നിര്‍ത്തലാക്കിയിട്ടില്ല. കര്‍ഷകരാണ് ആ സമൂഹത്തില്‍ കൂടുതലും.

പഞ്ചാബിലെ ഒരു കര്‍കനെ സംബന്ധിച്ചടത്തോളം ഇന്റര്‍നെറ്റ് എന്തായിരിക്കണം എന്നത് നിര്‍വ്വചിക്കുന്നത് മാര്‍ക്ക് സക്കര്‍ബക്കായിരിക്കേണ്ടത് എന്തിനാണ്? മൊണ്‍സാന്റോയുടെ ബിടി പരുത്തിയും അതിനടിക്കാനുപദേശിക്കപ്പെട്ട രാസവസ്തുക്കളും കാരണം വിളവിന്റെ 80% നഷ്ടപ്പെട്ടിരിക്കുന്നവരാണ് അവര്‍. ലോകത്തെ മറ്റ് സ്ഥലങ്ങളില്‍ GMO സാങ്കേതിക വിദ്യ പരാജയപ്പെട്ടു എന്നത് കാണാന്‍ ഇന്റര്‍നെറ്റ് അയാളെ അനുവദിക്കുമോ? ന്യായമില്ലാത്ത കമ്പോള വാണിജ്യ നയങ്ങളില്‍ ലക്ഷ്യമില്ലാതെ ഒഴുകി നടക്കാന്‍ വിടുമോ? അതോ പേറ്റന്റുള്ള അടുത്ത തന്‍മാത്രയാവണം ഇനി വിളകള്‍ക്കടിക്കേണ്ടതെന്നാവുമോ ഇന്റര്‍നെറ്റ് നിര്‍ദ്ദേശിക്കുക?

മൊണ്‍സാന്റോയും ഫേസ്‌ബുക്കുമായുള്ള ബന്ധം ആഴത്തിലുള്ളതാണ്. മൊണ്‍സാന്റോയില്‍ ഏറ്റവും അധികം നിക്ഷേപം നടത്തിയിട്ടുള്ള അതേ 12 പേര്‍ ഫേസ്‌ബുക്കിലും ഏറ്റവും അധികം നിക്ഷേപം നടത്തിയവരാണ്. അതില്‍ Vanguard Group ഉം ഉള്‍പ്പെടും. Vanguard Group ആണ് John Deere യില്‍ ഏറ്റവും അധികം നിക്ഷേപം നടത്തിയിട്ടുള്ളവര്‍. ‘smart tractors’ നായുള്ള മൊണ്‍സാന്റോയുടെ പുതിയ പങ്കാളിയാണവര്‍. ഭക്ഷ്യോല്‍പ്പാദനം, ഉപഭോഗം, വിത്ത് മുതല്‍ ഡാറ്റ വരെ ഒരുപിടി നിക്ഷേപകരുടെ കൈകളില്‍.

അമേരിക്കയില്‍ ആഹാരത്തിന് ലേബലൊട്ടിക്കണമെന്നും GMOകളെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെടുന്ന March Against Monsanto യുടെ ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്യപ്പെട്ടതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.

അടുത്ത കാലത്ത് ഇ-പലചരക്ക് കച്ചവട രംഗത്ത് ഇന്‍ഡ്യയില്‍ വലിയൊരു പൊട്ടിത്തെറിയാണുണ്ടായത്. അത് വലിയ കോര്‍പ്പറേറ്റുകള്‍ മുതല്‍ entrepreneurs, ഇന്‍ഡ്യമൊത്തമുള്ള ആളുകള്‍ക്ക് അവര്‍ നിര്‍മ്മിക്കുന്നത് ഇതുവരെ ലഭ്യമാകാതിരുന്ന കമ്പോളത്തില്‍ വില്‍ക്കാനുള്ള അവസരം നേടിത്തന്നു. ഉത്പാദകര്‍ക്ക് തങ്ങളുടെ ബിസിനസ് വികസിപ്പിക്കാനായി, ഫാമുകള്‍ തങ്ങളുടെ തൊട്ടടുത്തുള്ള ഉപഭോക്താക്കളെ കണ്ടെത്തി.

പേറ്റന്റെടുത്ത വിത്തുള്ള മൊണ്‍സാന്റോയെ പോലെ സക്കര്‍ബക്കിനും ഒരു ചെറു തുണ്ട് പോരാ. ഇന്‍ഡ്യക്കാരുടെ അടിസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ മുഴുവനും വേണം. പ്രത്യേകിച്ച് അതിന്റെ കൃഷിക്കാരേയും ഗ്രാമീണരേയും. ഫേസ്‌ബുക്ക് നിയന്ത്രിക്കുന്ന, മൊണ്‍സാന്റോ ഡാറ്റയിലേക്ക് ബന്ധിക്കപ്പെട്ട ഇന്റര്‍നെറ്റിലൂടെ എത്തിക്കുന്ന മൊണ്‍സാന്റോയുടെ കാലാവസ്ഥാ ഡാറ്റയുടെ കുത്തക, എങ്ങനെയാണ് ഫേസ്‌ബുക്കിന് അടിമപ്പെട്ട കര്‍ഷകര്‍ക്ക് അര്‍ത്ഥവത്താവുന്നത്?

ആഹാരത്തിനുള്ള അവകാശം നാം എന്ത് കഴിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം കൂടിയാണ്. ആ ആഹാരത്തിലെന്താണെന്ന് കൂടി നമുക്ക് അറിയണം(#LabelGMOsNow). നാം കഴിക്കണമെന്ന് കോര്‍പ്പറേറ്റുകള്‍ ആഗ്രഹിക്കുന്ന പാക്കറ്റ് ആഹാരമല്ല, പോഷക ഗുണമുള്ള, സ്വാദുള്ള ആഹാരമാകണം നാം തെരഞ്ഞെടുക്കേണ്ടത്.

ഇന്റര്‍നെറ്റിനുള്ള അവകാശം എന്നത് ഏത് സ്ഥലം ഏത് മാധ്യമം എന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം കൂടിയാണ്. നമ്മുടെ ‘ബേസിക്സ്’ എന്ന് കമ്പനികള്‍ കരുതുന്ന ഇടമല്ല, നമ്മേ സമ്പുഷ്ടമാക്കുന്ന ഇടമാണ് നാം തെരഞ്ഞെടുക്കേണ്ടത്.

നാം എന്താണ് കഴിക്കുന്നത് എന്ന് അറിയാനുള്ള നമ്മുടെ അവകാശം പോലെ അടിസ്ഥാപരമാണ് എല്ലാ വിരങ്ങളും അറിയാനുള്ള അവകാശം. തുറന്ന ഇന്റര്‍നെറ്റ് എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനമാകുന്നത് പോലെയാണ് വിത്തുകള്‍ കൃഷിക്കാര്‍ക്ക് സൂക്ഷിക്കാനും പങ്കുവെക്കാനും വില്‍ക്കാനുമുള്ള അവകാശം.

ഓര്‍വെല്‍ പറഞ്ഞതുപോലുള്ള ദ്വയാര്‍ത്ഥ പ്രയോഗമായ “സ്വാതന്ത്ര്യം” എന്നത് സക്കര്‍പക്കിന് “സ്വകാര്യവല്‍ക്കരണം” എന്നാണ്. സക്കര്‍ബക്ക് വിശ്വസിക്കാത്ത് സ്വകാര്യത എന്നതില്‍ നിന്ന് വളരെ അകലെയുള്ള ഒരു കാര്യം. കോര്‍പ്പറേറ്റുകളെഴുതുന്ന “സ്വാതന്ത്ര” വ്യാപാര കാരാറുകള്‍ പോലെ Free Basics എന്നത് പൌരന്‍ ഒഴിച്ച് എല്ലാമാണ്. വിത്ത്, വെള്ളം, വിവരം, ഇന്റര്‍നെറ്റ് തുടങ്ങിയവ പൊതുജനത്തിന്റേതാണ്. സാധാരണ ജനത്തിന് അത് ലഭ്യമാകണം. എന്നാല്‍ ഇത് പൊതുവായതിനെ വളഞ്ഞ് പിടിക്കുന്ന പരിപാടിയാണ്. വിത്തിന് മേല്‍ മൊണ്‍സാന്റോയുടെ IPR എങ്ങനെയാണോ അതുപോലെയാണ് വിവരത്തിന് പുറത്ത് Free Basics.

മൊണ്‍സാന്റോ കൈവശം വെച്ചിരിക്കുന്ന കാലാവസ്ഥാ ഡാറ്റ, റിലയന്‍സില്‍ നിന്നും, Vanguard Group ന്റെ കൈവശാവകാശത്തിലുള്ള കൃഷിഭൂമിയില്‍, John Deere ല്‍ നിന്നുള്ള Smart Tractors ല്‍ മൊണ്‍സാന്റോയുടെ പേറ്റന്റുള്ള വിത്തുകളും, തളിക്കാനായും മണ്ണ് നശിപ്പിക്കാനായും Bayer ന്റെ രാസവസ്തുക്കളുമുപയോഗിക്കുന്ന കര്‍ഷകന്റെ സെല്‍ഫോണിലെ ഫേസ്‌ബുക്ക് പ്രൊഫൈലിലേക്ക് എത്തിക്കുന്നു.

ഓരോ പ്രവര്‍ത്തിയുടേയും ഓരോ പടിയും, നിങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷെല്‍ഫില്‍ നിന്നും എന്തെങ്കിലും എടുക്കുന്നത വരെ, എല്ലാം തീരുമാനിക്കുന്നത് അതേ നിക്ഷേപകരുടെ താല്‍പ്പര്യങ്ങളാണ്.

തെരഞ്ഞെടുക്കലിനെക്കുറിച്ച്(choice) സംസാരിക്കൂ.

http://www.savetheinternet.in സന്ദര്‍ശിക്കൂ, TRAI യോട് (വീണ്ടും) പറയൂ നമുക്ക് നെറ്റ് നിഷ്പക്ഷത വേണമെന്ന്.

— സ്രോതസ്സ് medium.com/@drvandanashiva

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s