1890 ലെ കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് നൂറുകണക്കിനാളുകള്‍ വൂണ്ടഡ് നീയിലെത്തി

Lakota Pine Ridge Indian Reservation ല്‍ നൂറുകണക്കിന് ലകോടാക്കാരും (Lakotas) അവരെ പിന്‍തുണക്കുന്നവരും കുതിരപ്പുറത്ത് വൂണ്ടഡ് നീയിലെ(Wounded Knee) ശവപ്പറമ്പിലേക്ക് കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചു. ഡിസംബര്‍ 29, 1890 ന് അമേരിക്കന്‍ സൈന്യം സ്ത്രീകളും കുട്ടികളുമടക്കമുള്ള 300 ഓളം ഒഗ്ലാലാ ലകോടാ ഇന്‍ഡ്യക്കാരെ (Oglala Lakota Indians) കൊന്നു. Chief Big Foot Band Memorial Ride ഒരാഴ്ചക്ക് മുമ്പ് തെക്കെ ഡക്കോട്ടയിലെ(South Dakota) Bridgerല്‍ നിന്ന് തുടങ്ങി. 300 കിലോമീറ്ററോളം കുതിരപ്പുറത്ത് സഞ്ചരിച്ച് വൂണ്ടഡ് നീയിലെത്തി. 1890 ലെ കൂട്ടക്കൊല കൂടാതെ 1973 കൈയ്യേറ്റത്തിന്റേയും സ്ഥലമാണത്. അന്ന് American Indian Movement വൂണ്ടഡ് നീ കൈയ്യേറി തങ്ങളുടെ കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം എന്ന് ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം ഇടൂ