കരീബിയന്‍ ദ്വീപായ ബാര്‍ബഡോസ്(Barbados) മധുരത്തിന് 2015 ഓഗസ്റ്റ് 1 മുതല്‍ പുതിയ നികുതി ഈടാക്കുന്നു. എല്ലാ carbonated ലഘുപാനീയങ്ങള്‍, sports drinks, sweetened fruit juices, juice drinks തുടങ്ങിയവക്ക് 10% അധിക നികുതി കൊടുക്കണം. ബാര്‍ബഡോസിലെ ജനങ്ങള്‍ക്ക് ഈ നീക്കം അത്ര ഇഷ്ടമായിട്ടില്ല. പണം പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ ഒരു പുതിയ നയമായാണ് അവര്‍ ഇതിനെ കാണുന്നത്. എന്നാല്‍ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നതനുസരിച്ച് അവിടെ പൊണ്ണത്തടി വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. ബാര്‍ബഡോസിലെ ജനസംഖ്യയുടെ 64% വും പൊണ്ണത്തടിക്കാരാണ്. കുട്ടികളുടെ 31%വും പൊണ്ണത്തിയുള്ളവരും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ചികില്‍സിക്കാന്‍ സര്‍ക്കാര്‍ പ്രതിവര്‍ഷം US $11.3 കോടി ഡോളര്‍ ചിലവാക്കുന്നു.
— സ്രോതസ്സ് treehugger.com