Federal Reserve ന്റെ 2013 ലെ Survey of Consumer Finances പുറത്തുവന്നു. ഊഹിക്കാകുമോ അതിലുള്ള കാര്യങ്ങള്‍? കഴിഞ്ഞ 25 വര്‍ഷം സമ്പന്നരുടെ സമ്പത്ത് കുന്നുകൂടുകയാണ്. മൊത്തം സമ്പത്തിന്റെ 44.8% ല്‍ നിന്ന് 54.4% ല്‍ എത്തി. മദ്ധ്യവര്‍ഗ്ഗത്തിനും ദരിദ്രര്‍ക്കുമുള്ള പങ്ക്, അതിന് വിപരീതമായി, മൊത്തം സമ്പത്തിന്റെ 33.2% ല്‍ നിന്ന് 24.7% ലേക്ക് താഴ്ന്നു.
വേറൊരു രീതിയില്‍ പറഞ്ഞാല്‍ പണക്കാര്‍ കൂടുതല്‍ പണക്കാരാകുന്നു, പാവപ്പെട്ടവര്‍ കൂടുതല്‍ പാവങ്ങളായി മാറുന്നു. ഇപ്പോഴത്തെ സമ്പത്തിക രീതിയില്‍ മാറ്റം വരാന്‍ സമ്പന്നര്‍ ആഗ്രഹിക്കാത്തതിന്റെ കാരണം നിങ്ങളെ അത്ഭുതപ്പെടുത്താറുണ്ടോ? എന്തിന് അവര്‍ മാറ്റം വരുത്തും?

— സ്രോതസ്സ് motherjones.com