മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതിന് വിരമിച്ച സൈനിക നേതാക്കളെ കുറ്റംചുമത്തി

അമേരിക്കയുടെ പിന്‍തുണയോടെ ആദിവാസികള്‍ക്കെതിര ദശാബ്ദങ്ങളോളം നിഷ്ടൂര ആക്രമണം നടത്തിയ 18 വിരമിച്ച സൈനിക നേതാക്കളെ മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തു എന്ന കുറ്റത്തിന് ഗ്വാട്ടിമാലയില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടക്കൊലക്ക് ഉത്തരവ് കൊടുത്തത്, ആളുകളെ തട്ടിക്കൊണ്ട് പോകുന്നത്, രണ്ടര ലക്ഷം ആളുകളെ കൊന്നൊടുക്കയതിന് ഇവര്‍ ഇത്തരവാദികളാണ്. മിക്ക സൈനിക നേതാക്കളേയും അമേരിക്ക പിന്‍തുണച്ചിരുന്നു. മുമ്പത്തെ പ്രസിഡന്റ് Romeo Lucas ന്റെ army chief of staff ആയിരുന്ന Manuel Benedicto Lucas García അതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് García തദ്ദേശീയരായ മായന്‍ ജനത്തെ ഇല്ലായ്മചെയ്യാനുള്ള പദ്ധതികള്‍ നടപ്പാക്കി. ഇനി വരുന്ന പ്രസിഡന്റായ Jimmy Morales ന്റെ വലംകൈയായ Édgar Justino Ovalle Maldonado എന്ന മുമ്പത്തെ സൈനിക ഉദ്യോഗസ്ഥന്റെ സംരക്ഷങ്ങള്‍ പ്രോസിക്യൂട്ടര്‍മാര്‍ എടുത്തുകളയാനുള്ള നീക്കം തുടങ്ങി. അഴിമതിക്കെതിരായ ജനങ്ങളുടെ ആറ് മാസത്തെ വലിയ പ്രക്ഷോഭം പ്രസിഡന്റ് Otto Pérez Molina യെ സ്ഥാനഭ്രഷ്ടനാക്കുകയും ജയിലിലടക്കുകയും ചെയ്തു. രാജ്യത്തിന്റെ വൃത്തികെട്ട യുദ്ധകാലത്ത് അമേരിക്കയുടെ പിന്‍തുണയുള്ള സൈനിക നേതാവായിരുന്നു.

— സ്രോതസ്സ് democracynow.org

ഒരു അഭിപ്രായം ഇടൂ