കഴിഞ്ഞ മാസം അപൂര്‍വ്വമായ ഹിമവാതം പടിഞ്ഞാറെ ടെക്സാസില്‍ അടിച്ചതിനെ തുടര്‍ന്ന് ഏകദേശം 35,000 പശുക്കള്‍ ചത്തതായി കാണപ്പെട്ടു. കൊടുംകാറ്റിനാല്‍ മഞ്ഞ് 14 അടി ഉയരത്തിലെത്തി. അതില്‍ ധാരാളം ജീവനുള്ള പശുക്കള്‍ അകപ്പെട്ടിട്ടുണ്ട്. മറ്റുള്ളവ തണുത്ത് ചാവുകയോ പട്ടിണികൊണ്ട് ചാവുകയോ ചെയ്തു. പടിഞ്ഞാറെ ടെക്സാസിലെ ഗോശാലകളുടെ 10% ത്തെ ഇത് ബാധിച്ചിട്ടുണ്ട്.
[ഇനി അടുത്ത അമേരിക്കന്‍ പനിയെ നമുക്ക് പ്രതീക്ഷിക്കാം.]