ബാങ്കുകള്‍ റോഡ് സെക്റ്ററിനെ കൊന്നു എന്ന് ഉദ്യോഗസ്ഥന്‍

ബാങ്ക് കുമിള സൃഷ്ടിച്ചു. കൃത്യമായി ശ്രദ്ധിക്കുന്നതിന് തയ്യാറായില്ല. കമ്പനികള്‍ക്ക് വേണ്ടതിലും കൂടുതല്‍ പണം കടം കൊടുത്തു. അത് ഉയര്‍ന്ന Non-Performing Assets (NPA) റോഡ് സെക്റ്ററില്‍ നിന്നുണ്ടാകാന്‍ കാരണമായി എന്ന് റോഡ് സെക്രട്ടറി Vijay Chhibber ഹിന്ദുവിനോട് പറഞ്ഞു. ബാങ്കുകള്‍ റോഡ് സെക്റ്ററിനെ കൊല്ലുകയാണ് ചെയ്തത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഒരു കുമിളയുണ്ടായിരുന്നു. കാരണം ഭൂമിയുണ്ടായിട്ടു കൂടി ബാങ്കുകള്‍ കമ്പനികള്‍ക്ക് പണം കൊടുത്തു… ധാരാളം കാര്യങ്ങള്‍ അവര്‍ വിശദീകരിക്കേണ്ടതാണ്. നിര്‍മ്മാണം തുടങ്ങാന്‍ തയ്യാറാവാത്ത ഈ പ്രോജക്റ്റുകള്‍ക്ക് അവര്‍ പണം അനുവദിച്ച് കൊടുത്തത് മാത്രമല്ല, NHAI മൂല്യനിര്‍ണ്ണയം നടത്തിയതിനേക്കാള്‍ വളരെ അധികം ആണ് ചിലവും TPCs [total project cost] ഉം അവര്‍ അംഗീകരിക്കുകയായിരുന്നു. അതായത് സര്‍ക്കാരിന്റെ പ്രോജക്റ്റ് ചിലവ് കണക്കിനേക്കാള്‍ വളരെ ഉയര്‍ന്ന ലോണുകളാണ് കമ്പനികള്‍ക്ക് കിട്ടിയത്,” Chhibber പറയുന്നു.

“ബാങ്കുകള്‍ എന്തിന് ഇത്രയേറെ പണം എന്തിന് നല്‍കി? അവര്‍ ശരിക്കുള്ള ശ്രദ്ധ കാണിച്ചില്ല. കമ്പനികള്‍ക്ക് കുഴപ്പമൊന്നുമില്ല. പ്രോക്റ്റുകളില്‍ നിന്ന് അവര്‍ പണം നേടി. ബാങ്കുകള്‍ക്കായിരിക്കും പ്രശ്നം. നികുതി ദായകരെന്ന നിലയില്‍ നമ്മോട് ബാങ്കുകളെ re-capitalise ചെയ്യാന്‍ പറയുകയാണ്. അത് തട്ടിപ്പാണ്” അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത് റോഡ് സെക്റ്റര്‍ ആണ് ഉയര്‍ന്ന NPAs യില്‍ രണ്ടാം സ്ഥാനം വഹിക്കുന്നത് എന്നാണ്. ഉരുക്ക് വ്യവസായമാണ് ഒന്നാം സ്ഥാനത്ത്.

“റോഡ് പ്രോജക്റ്റുകളില്‍ പകുതിയും നിര്‍മ്മിക്കുന്നത് build, operate, transfer (BOT) രീതിയില്‍ ആണ്. അവക്ക് Rs. 45,900 രൂപയുടെ കടമാണ് നല്‍കിയിരിക്കുന്നത്. ഈ റോഡുകള്‍ പൂര്‍ത്തിയാക്കുമോ എന്നകാര്യത്തില്‍ സംശയമാണ്,” എന്ന് അടുത്തകാലത്തെ Crisil റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

വൈകുന്നതുകൊണ്ടാണ് കമ്പനികള്‍ ഉയര്‍ന്ന TPC ക്ക് യോഗ്യരാകുന്നത്. എന്നാല്‍ അവര്‍ അതിനെ ഉപയോഗിച്ചു. കുറച്ച് വര്‍ഷത്തെ താമസമുണ്ടായാലും ചിലവ് 100% വര്‍ദ്ധിക്കുന്നത് വിശദീകരിക്കാനാവില്ല. 10% ഓ 20% ഓ വര്‍ദ്ധനവ് മനസിലാക്കാം. 70 പ്രോജക്റ്റുകളുടെ portfolio യില്‍ 5 എണ്ണം മാത്രമാണ് 20% വര്‍ദ്ധനവ് കാണിച്ചിരിക്കുന്നത്. ബാക്കിയെല്ലാം 70%, 80%, 100% വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നു.

“കമ്പനികള്‍ Rs. 2,000 കോടി രൂപ ചിലവാകും എന്ന് പറയുന്ന ഒരു പ്രോജക്റ്റിന് എങ്ങനെയാണ് ഒരു പ്രോഫഷണല്‍ റോഡ് നിര്‍മ്മാണ കമ്പനിയായ NHAIക്ക് Rs. 1,000 കോടി രൂപ ചിലവാകൂ എന്ന് മൂല്യനിര്‍ണ്ണയം ചെയ്യാന്‍ കഴിയുന്നത്?” അദ്ദേഹം ചോദിക്കുന്നു.

കുറവ് ഗതാഗതം കാരണം ടോളില്‍ നിന്ന് കമ്പനികള്‍ക്ക് കുറവ് വരുമാനമേ കിട്ടുന്നുള്ളു എന്ന് Crisil പറയുന്നു. ട്രാഫിക് ഡാറ്റ ശേഖരിക്കാനുള്ള ശാസ്ത്രീയ പദ്ധതികള്‍ നമുക്ക് വേണമെന്നും Chhibber ആവശ്യപ്പെടുന്നു.

— സ്രോതസ്സ് thehindu.com

ബാങ്കല്ല പ്രശ്നം, അതിസമ്പന്നരായ 1%ക്കാരും അവരുടെ പാവകളുമായ രാഷ്ട്രീയക്കാരുമാണ് റോഡിനേയും രാജ്യത്തെ മൊത്തത്തേയും കൊല്ലുന്നത്. ഇത് ടോള്‍ബൂത്ത് സാമ്പത്തികശാസ്ത്രമാണ്. പൊതു നിക്ഷേപം ഇല്ലാതാക്കുക, ജനത്തെ കഴിയുന്നത്ര പിഴിയുക. സ്വകാര്യ റോഡുകള്‍ വേണ്ടേ വേണ്ട എന്ന് വിളിച്ച് പറയൂ.

Related:
BOT റോഡ്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )