
2015 ല്‍ ഡന്‍മാര്‍ക്കിലെ കാറ്റാടികള്‍ പുതിയ ലോക റിക്കോഡ് സ്ഥാപിച്ചു. മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ 42.1% പവനോര്‍ജ്ജത്തില്‍ നിന്ന് ഡന്‍മാര്‍ക്ക് നേടി. പവനോര്‍ജ്ജത്തിന്റെ പങ്ക് 39.1% ആയിരുന്ന അതിന് മുമ്പത്തെ വര്‍ഷവും ഒരു ലോക റിക്കോഡ് ആയിരുന്നു. ഊര്‍ജ്ജ ഗ്രിഡ് പ്രവര്‍ത്തിപ്പിക്കുന്ന Energinet ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2005 ല്‍ പവനോര്‍ജ്ജം അവരുടെ മൊത്തം ഉപഭോഗത്തിന്റെ 18.7% ഉം 2010 ല്‍ അത് 22% ഉം 2012 ല്‍ അത് 30% ആയി ഉയര്‍ന്നു. ബ്രിട്ടണിലും പവനോര്‍ജ്ജം 2015 ല്‍ റിക്കോഡ് ഭേദിക്കുകയായിരുന്നു. National Grid ന്റെ കണക്ക് പ്രകാരം മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ 11% പവനോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തി. മുമ്പത്തെ വര്‍ഷം അത് 9.5% ആയിരുന്നു.
— സ്രോതസ്സ് enn.com