ബംഗ്ലാദേശിലെ ഏറ്റവും മോശം വ്യാവസായിക ദുരന്തമായിരുന്നു റാണാ പ്ലാസ തകര്‍ച്ച. 1,135 പേരായിരുന്നു അന്ന് മരണപ്പെട്ടത്. കൂടുതലും തയ്യല്‍ക്കാര്‍. 32 മാസങ്ങള്‍ക്ക് ശേഷം ഒരു കോടത് കെട്ടിട ഉടമയും പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് 40 പേരേയും കൊലക്കുറ്റത്തിന് കാരണക്കാരെന്ന് വിധിച്ചു. ധാക്കക്ക് പുറത്ത് Savar ലെ ബഹുനിലക്കെട്ടിടമായ റാണ പ്ലാസയില്‍ 5 തുണി ഫാക്റ്ററികള്‍ പ്രവര്‍ത്തിച്ചിരുന്നു. അത് 2013 ഏപ്രില്‍ 24 ന് തകര്‍ന്ന് വീണു. 1,135 ജോലിക്കാര്‍ മരിച്ചു. 2,400 പേരെ രക്ഷപെടുത്തി. 300 പേര്‍ക്ക് പരിക്കേറ്റു. റാണാ പ്ലാസയിലെ ദുരന്തത്തിന് ശേഷം ലോകം മൊത്തമുണ്ടായ പ്രതിഷേധത്തിന്റെ ഫലമായി അന്തര്‍ദേശിയ മൊത്തവില്‍പ്പനക്കാരായ അമേരിക്കയിലെ വാള്‍മാര്‍ട്ട്(Walmart), ഗ്യാപ്പ്(Gap), ബ്രിട്ടണിലെ സ്പെന്‍സര്‍(Spencer), H and M, Carrefour, Tesco തുടങ്ങിയ ബംഗ്ലാദേശിലെ തുണിക്കമ്പനികളുമായി കരാറുകളുള്ള കമ്പനികള്‍ തൊഴില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചു.
— സ്രോതസ്സ് wsws.org
ദയവുചെയ്ത് ഈ കമ്പനികളുടെ ഉല്‍പ്പന്നള്‍ വാങ്ങരുത്. പ്രാദേശികമായ ഉത്പന്നങ്ങള്‍ വാങ്ങൂ.