മരുന്നിന് 5,000% വിലവര്‍ദ്ധിപ്പിച്ച Martin Shkreli ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചു

മുമ്പത്തെ hedge fund മാനേജറും ജീവന്‍ രക്ഷാ മരുന്നിന്റെ വില 5,000% ല്‍ അധികം വര്‍ദ്ധിപ്പിക്കുകയും ചെയ്ത അമേരിക്കയിലെ ഏറ്റവും വെറുക്കപ്പെട്ടവനായ Martin Shkreli കോണ്‍ഗ്രസിന് മുമ്പില്‍ ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചു. Turing Pharmaceuticals എന്ന കമ്പനിയുടെ സ്ഥാപകനായ അയാള്‍ Daraprim എന്ന മരുന്നിന്റെ നിര്‍മ്മാണം വാങ്ങുകയും അതിന്റെ വില $13.50 ല്‍ നിന്ന് $750 ലേക്ക് വര്‍ദ്ധിപ്പിച്ചു. ഒരു House committee കഴിഞ്ഞ ദിവസം അയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ഉട്ടയിലെ ജനപ്രതിനിധിയായ Jason Chaffetz ഉം കമ്മറ്റിയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അയാള്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയ്യാറായില്ല. പിന്നീട് സോഷ്യല്‍ മാധ്യമങ്ങളില്‍ “ഈ ബുദ്ധിശൂന്യരാണ് നമ്മുടെ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നത് എന്നത് അംഗീകരിക്കാന്‍ പറ്റുന്നില്ല” എന്ന് അയാള്‍ എഴുതി. വലിയ പ്രശ്നവുമായി ബന്ധമില്ലാത്ത, hedge fund നിക്ഷേപകരെ ചതിച്ചു എന്ന കാരണത്താലുള്ള കേസിന് അയാളെ $50 ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ പുറത്തുവിട്ടു.

— source democracynow.org

എത്ര ധിക്കാരമാണ് ഈ തെമ്മാടികള്‍ കാണിക്കുന്നത് എന്ന് നോക്കൂ. ജനം സംഘടിക്കാത്തടത്തോളം കാലം ഇതാവും ഫലം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )