മൂന്ന് ലക്ഷം പടിഞ്ഞാറെ വര്‍ജീനിയക്കാരുടെ കുടിവെള്ളത്തില്‍ വിഷവസ്തു കലര്‍ത്തിയ കമ്പനിയുടെ മുമ്പത്തെ പ്രസിഡന്റിന് ഒരു മാസം തടവ് ശിക്ഷ. Freedom Industries ന്റെ മുമ്പത്തെ പ്രസിഡന്റായ Gary Southern ന് ആണ് ശിക്ഷ. 2014 ജനുവരിയില്‍ നടന്ന ചോര്‍ച്ചക്ക് അതിനോടൊപ്പം $20,000 ഡോളറിന്റെ പിഴയും Southern അടക്കാന്‍ ജഡ്ജി വിധിച്ചു. സര്‍ക്കാരിന്റെ നിയമമനുസരിച്ച് കുറഞ്ഞത് 24 – 30 മാസം തടവും മൂന്ന് ലക്ഷം ഡോളര്‍ പിഴയും അടക്കേണ്ട കുറ്റമായിരുന്നു അത്. “പ്രതി ഒരു കുറ്റവാളിയൊന്നുമല്ല” എന്ന് ജഡ്ജി Thomas E. Johnston പറഞ്ഞു.
— തുടര്‍ന്ന് വായിക്കൂ thinkprogress.org
കുറ്റവാളിയെന്ന് സ്വയം പ്രഖ്യാപിച്ച് ആരെങ്കിലും കുറ്റം ചെയ്യുമോ ജഡ്ജി. ലോകത്തെ ഏറ്റവും കോമാളി നീതിന്യായ വ്യവസ്ഥയുള്ള രാജ്യമാണ് അമേരിക്ക.