ഐക്യരാഷ്ട്ര സഭയുടെ ആഫ്രിക്കയില്‍ നിന്നുള്ള ആദ്യത്തെ സെക്രട്ടറി ജനറല്‍ ആയിരുന്ന ബൊട്രോസ് ഗാലി അന്തരിച്ചു

ഐക്യരാഷ്ട്ര സഭയുടെ ആഫ്രിക്കയില്‍ നിന്നുള്ള ആദ്യത്തെ സെക്രട്ടറി ജനറലും അവസാനത്തെ അറബിയുമായിരുന്ന ബൊട്രോസ് ബൊട്രോസ് ഗാലി (Boutros Boutros-Ghali) 93 ആമത്തെ വയസില്‍ ഈജിപ്റ്റില്‍ അന്തരിച്ചു. റ്വാണ്ട, ബോസ്നിയ, സോമാലിയ, മുമ്പത്തെ യൂഗോസ്ലാവിയ തുടങ്ങിയ സ്ഥലങ്ങളിലെ അക്രമം നടക്കുന്ന സമയത്ത് ബൊട്രോസ് ഗാലി ആയിരുന്നു സഭയെ നയിച്ചത്. ബോസ്നിയയില്‍ NATO നടത്തിയ ബോംബാക്രമണത്തെ അദ്ദേഹം എതിര്‍ത്തതിനാല്‍ അമേരിക്കയുടെ അപ്രീതി ഏറ്റുവാങ്ങി. 1996 ല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും, ഐക്യരാഷ്ട്രസഭയിലെ അമേരിക്കയുടെ അംഗവുമായ മാഡെലിന്‍ ആള്‍ബ്രൈറ്റും അദ്ദേഹത്തിന്റെ സെക്രട്ടറി സ്ഥാനം പുതുക്കുന്നതിനെ തടഞ്ഞു. അങ്ങനെ അദ്ദേഹം ഒറ്റ കാലാവധി മാത്രം സേവനമനുഷ്ടിച്ച ഏക സെക്രട്ടറി ജനറല്‍ ആയി മാറി.

[ബാന്‍ കി-മൂണിനൊന്നും ഒരിക്കലും സീറ്റൊഴിയേണ്ടി വരില്ല.]

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )