പാര്‍ളമെന്റില്‍ “സ്വരാജ്യസ്നേഹ”ത്തെക്കുറിച്ച് ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍, ആ വിവാദങ്ങള്‍ക്ക് കേന്ദ്രമായ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ രാഷ്ട്രം എന്ന ആശയത്തിനെ ഡീകോഡ് ചെയ്യാനുള്ള ശ്രമം തുടരുന്നു.
സര്‍വ്വകലാശാലയിലെ പ്രസിദ്ധരായ അദ്ധ്യാപകര്‍ പ്രഭാഷണങ്ങളുടെ ഒരു കൂട്ടം സംഘടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചരിത്രകാരിയായ Tanika Sarkar മഹാത്മാ ഗാന്ധിയുടെ രാഷ്ട്രത്തെക്കുറിച്ചുള്ള വീക്ഷണങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു.
administration block ന് പുറത്ത്, പേനയും നോട്ട് പുസ്തകവുമായി, സമാധാനപരമായി തറയിലിരുന്ന 200 ഓളം വരുന്ന ആള്‍ക്കൂട്ടത്തോട് Ms. Sarkar ഗാന്ധിജിയുടെ രാഷ്ട്രത്തെ, ഹിന്ദുത്വ ആശയവാദിയായ സര്‍വര്‍ക്കറുടെ രാഷ്ട്രവുമായി താരതമ്യം ചെയ്ത് സംസാരിച്ചു.
— സ്രോതസ്സ് thehindu.com
സ്വരാജ്യസ്നേഹത്തെക്കുറിച്ച് രാജ്യം മുഴുവന്‍ പഠന ക്ലാസുകള്‍ സംഘടിപ്പിക്കണം. ഓരോ പൌരന്‍മാരും അറിയണം നമ്മുടെ ചരിത്രവും രാഷ്ട്രീയവും സ്വാതന്ത്ര്യ സമരവും. വികാരം കത്തിക്കാളുന്ന കവലപ്രസംഗമാകരുത് അത് എന്ന് പ്രത്യേകം ഓര്‍ക്കണം.