18 വയസുള്ളപ്പോള്‍ വലിച്ചിഴക്കുകയും ബലാല്‍ക്കാരം ചെയ്യുകയും ചെയ്ത പ്രൊഡ്യൂസറുമായുള്ള കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറായ Keshaയോട് ഒരു ജഡ്ജി ഉത്തരവിട്ടു. ജഡ്ജിയുടെ ഈ വിധികേട്ടപ്പോള്‍ അവള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. “വാണിജ്യപരമായി യുക്തിസഹമായ കാര്യം ചെയ്യാനാണ് എന്റെ അന്തര്‍ജ്ഞാനം ആവശ്യപ്പെട്ടത്” എന്ന് മാന്‍ഹാറ്റന്‍ സുപ്രീം കോടതി ജഡ്ജിയായ Shirley Kornreich പറഞ്ഞു. പ്രൊഡ്യൂസര്‍ Luke Gottwald പീഡിപ്പിച്ചെങ്കിലും കരാര്‍ പ്രകാരം Kesha ഇനി ആറ് ആല്‍ബം കൂടി Sony ക്ക് വേണ്ടി ചെയ്യണം.
[ഒരുപാട് സ്വാതന്ത്ര്യങ്ങളുള്ള അമേരിക്കയിലെ സ്ത്രീകളുടെ അവസ്ഥയാണിത്. ഒരു സെലിബ്രിറ്റിയുടെ കാര്യം ഇതാണെങ്കില്‍ സാധാരണ സ്ത്രീകളുടെ കാര്യം പറയേണ്ടല്ലോ.]