രാജ്യത്തിന്റെ 14 വര്‍ഷത്തെ കടത്തില്‍ നിന്ന് ലാഭം ആവശ്യപ്പെട്ട അമേരിക്കയിലെ hedge funds ആയി അര്‍ജന്റീന കരാറിലെത്തി. സാമ്പത്തിക തകര്‍ച്ചക്ക് ശേഷം അര്‍ജന്റീനയുടെ കടം bargain prices ന് വാങ്ങിയ hedge funds അര്‍ജന്റീനയോട് അത് മുഴുവന്‍ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ സ്ഥാപനങ്ങളില്‍ കടം തിരിച്ചടക്കാനാവില്ല എന്ന് മുമ്പത്തെ പ്രസിഡന്റ് Cristina Fernández de Kirchner പറയുകയും ഈ കമ്പനികളെ “vulture funds” വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വലത് പക്ഷ പ്രസിഡന്റ് Mauricio Macri നാല് hedge funds ന് $465 കോടി ഡോളര്‍ തിരിച്ചടക്കാമെന്ന് സമ്മതിച്ചു. ആ കമ്പനികളില്‍ കോടീശ്വരന്‍ Paul Singer ന്റെ Elliott Management ഉം ഉള്‍പ്പെടുന്നു. hedge funds അര്‍ജന്റീനയില്‍ നിന്ന് ആവശ്യപ്പെട്ടതിന്റെ 75% വരും ഈ തുക. അത് പോലും അവര്‍ കടത്തിനായി ചിലവാക്കിയതിന്റെ പല മടങ്ങ് ആണ്.