വര്‍ദ്ധിച്ച് വരുന്ന ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ സര്‍ക്കാര്‍ എണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ പരിധി കൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷം മാത്രം അവിടെ 6,000 ഭൂമികുലുക്കമാണ് സംഭവിച്ചത്. 2010 ല്‍ അവിടെ magnitude three ക്ക് മുകളില്‍ വന്ന മൂന്ന് ഭൂമികുലുക്കമേ സംഭവിച്ചുള്ളു. കഴിഞ്ഞ വര്‍ഷം അത് 900 ആയി വര്‍ദ്ധിച്ചു. എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും അവശിഷ്ടങ്ങള്‍ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ കുത്തിവെക്കുന്നതാണ് ഭൂമികുലുക്കത്തിന് കാരണമായിരിക്കുന്നത്. കമ്പനികളോട് ഈ പ്രവര്‍ത്തി 40% ആയി കുറക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കിഴക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം ഇത്തരം നടപടികള്‍ എടുത്തിരുന്നു.
— സ്രോതസ്സ് democracynow.org