തെക്കന്‍ സുഡാനിലെ സര്‍ക്കാര്‍ അനുകൂല സൈന്യം പൌരന്‍മാരെ വ്യവസ്ഥാപിതമായി ബലാല്‍ക്കാരം ഉള്‍പ്പടെ മനുഷ്യവംശത്തിനെതിരായ കുറ്റങ്ങളും യുദ്ധക്കുറ്റങ്ങളും ചെയ്യുന്നതായി ഒരു പുതിയ U.N. റിപ്പോര്‍ട്ട് പറയുന്നു. “ലോകത്തെ ഏറ്റവും ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍” എന്നാണ് United Nations High Commissioner for Human Rights ആയ Zeid Ra’ad al-Hussein അതിനെ വിശേഷിപ്പിച്ചത്. 2013 ന് ശേഷം പതിനായിരക്കണക്കിന് ആളുകളെ കൊന്നു. തെക്കന്‍ സുഡാനിന്റെ 2011 ലെ സ്വാതന്ത്ര്യത്തേയും രാജ്യത്തെ പ്രസിഡന്റായ Salva Kiir യേയും അമേരിക്ക പിന്‍തുണച്ചു. അയാളുടെ പട്ടാളമാണ് ഇപ്പോള്‍ രാജ്യത്തെ ആഭ്യന്തര കലാപത്തില്‍ ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്.