
വെര്‍ജീനിയയിലെ റിച്മണ്ടില്‍ ശുദ്ധജലത്തിനായി സമരം ചെയ്ത 17 കോളേജ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. Virginia Student Environmental Coalition (VSEC) എന്ന സംഘടനയുടെ അംഗങ്ങളാണ് ഈ വിദ്യാര്‍ത്ഥികള്‍. Dominion Resources ന് കല്‍ക്കരി ചാരം കലര്‍ന്ന മലിന ജലം നദിയിലൊഴുക്കാനുള്ള അനുമതി Virginia Department of Environmental Quality (DEQ) റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. കല്‍ക്കരി ചാരത്തില്‍ അഴ്സനിക് പോലുള്ള ഘന ലോഹങ്ങള്‍ ഉള്‍പ്പെട്ട വിഷവസ്തുക്കളടങ്ങിയിരിക്കുന്നു.
— സ്രോതസ്സ് thinkprogress.org
പരിസ്ഥിതിക്കായുള്ള സമരങ്ങള്‍ ഇന്‍ഡ്യയില്‍ മാത്രമല്ല നടക്കുന്നത്. രാജ്യത്തെക്കാള്‍ വലുതാണ് ജനത്തിന്റെ ആരോഗ്യം. ജനം ഇല്ലാതെ രാജ്യമുണ്ടോ?