ന്യൂമോണിയയുടെ വാക്സിന് ഫൈസര്‍ ഇന്‍ഡ്യയില്‍ പേറ്റന്റെടുക്കുന്നതിനെ MSF ചേദ്യം ചെയ്യുന്നു

ഫൈസര്‍(Pfizer) ന്റെ ഇന്‍ഡ്യയിലെ ന്യൂമോണിയ വാക്സിന് എതിരെ പേറ്റന്റെതിര്‍പ്പ് കേസ് Médecins Sans Frontières (MSF, Doctors Without Borders(അതിരുകളില്ലാ ഡോക്റ്റര്‍മാര്‍?)) കൊടുത്തു.

അമേരിക്കയിലെ മരുന്ന കമ്പനിയായ ഫൈസര്‍ pneumococcal conjugate vaccine (PVC13) ന് ഇന്‍ഡ്യയില്‍ പേറ്റെന്റെടുക്കാതിരിക്കാനും അതുവഴി വില കുറഞ്ഞ മരുന്ന് ഇന്‍ഡ്യയന്‍ കമ്പോളത്തില്‍ ലഭ്യമാകാനും തങ്ങള്‍ നടത്തുന്ന മനുഷ്യസ്നേഹപരമായ പ്രവര്‍ത്തിയാണിത് എന്ന് MSF ന്റെ പത്ര പ്രസ്ഥാവനയില്‍ പറയുന്നു. [ഫൈസര്‍ ഇപ്പോള്‍ അമേരിക്കന്‍ കമ്പനിയല്ല. നികുതി വെട്ടിക്കാനായി അവര്‍ മറ്റേതൊ രാജ്യത്തേക്ക് ആസ്ഥാനം മാറ്റി.]

ദരിദ്ര രാജ്യങ്ങളിലെ കുട്ടികള്‍ക്ക് കൊടുക്കുന്ന വാക്സിനുകളുടെ വിലയുടെ പകുതിയും ന്യൂമോണിയക്കെതിരായ വാക്സിനാണ് ചിലവാകുന്നത്.

ന്യൂമോണിയ കാരണം പ്രതിവര്‍ഷം 5 ലക്ഷം കുട്ടികള്‍ ലോകത്ത് മരിക്കുന്നു. ഈ വാക്സിന്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ Pfizer ഉം GlaxoSmithKline (GSK) ഉം മാത്രമാണ്.

2001 നെ അപേക്ഷിച്ച് ആ മരുന്ന് ഇപ്പോള്‍ 68 മടങ്ങ് അധികം വിലയുള്ളതായി. 2015 ലെ MSF റിപ്പോര്‍ട്ട് he Right Shot: Bringing down Barriers to Affordable and Adapted Vaccines കാണുക.

ഇന്‍ഡ്യയില്‍ ഇന്ന് എതിര്‍ക്കുന്ന ഈ പേറ്റന്റ് പോലെയൊന്ന് European Patent Office (EPO) മുമ്പ് റദ്ദാക്കിയിരുന്നു. തെക്കന്‍ കൊറിയയില്‍ അത്തരം പേറ്റന്റിനെതിരെ കേസ് നടക്കുന്നു.

മരുന്ന് കമ്പനികളുടെ ആവശ്യങ്ങളെ ഇന്‍ഡ്യ നിരാകരിക്കണം. ഇന്‍ഡ്യ തങ്ങളുടെ പേറ്റന്റ് നയം തിരുത്തി generic competition നെ തടയണമെന്ന അമേരിക്കയുടേയും മറ്റ് വിദേശ സര്‍ക്കാരുകളുടേയും നയതന്ത്ര സമ്മര്‍ദ്ദത്തെ പരാജയപ്പെടുത്തണമെന്നും MSF ന്റെ പ്രസ്ഥാവനയില്‍ പറയുന്നു.

— സ്രോതസ്സ് ip-watch.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )