കഴിഞ്ഞ വര്‍ഷം ക്യാനഡ സര്‍ക്കാര്‍ ശരാശി $180 കോടി ഡോളര്‍ (CAD) എണ്ണ, പ്രകൃതിവാതക, കല്‍ക്കരി കമ്പനികള്‍ക്ക് സബ്സിഡിയായി നല്‍കി. ക്യാനഡയിലെ ഫോസില്‍ ഇന്ധനകമ്പനികള്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ സബ്സിഡി മാത്രമല്ല പൊതു സഹായമായി നല്‍കുന്നത്. സര്‍ക്കാരിന്റെ Export Development Canada $270 കോടി ഡോളറും $570 കോടി ഡോളറും എണ്ണ പ്രകൃതിവാതക പ്രോജക്റ്റുകള്‍ക്കായി നല്‍കുന്നുണ്ട്. മിക്ക പ്രോജക്റ്റുകളും വിദേശത്താണ്. 2009 ല്‍ ക്യാനഡ ആദ്യമായി ഫോസിലിന്ധന സബ്സിഡി ഇല്ലാതാക്കുമെന്ന് മറ്റ് G20 രാജ്യങ്ങളോടൊപ്പം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതില്‍ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. ഈ 2016 ല്‍ ആ സൌജന്യങ്ങള്‍ ഇല്ലാതാക്കാനുള്ള സമയം വളരെ വൈകിയിരിക്കുകയാണ്.
— സ്രോതസ്സ് priceofoil.org