ഭൂമിയിലെ 87% ആളുകളും വായുവില്‍ വിഷം കലര്‍ന്നിട്ടുള്ള സ്ഥലങ്ങളിലാണ് ജീവിക്കുന്നത്

ചൈനയിലെ വായൂ മലിനീകരണത്തെക്കുറിച്ച് അടുത്ത കാലത്ത് വലിയ ചര്‍ച്ചകളുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ആദ്യമായി പുകമഞ്ഞിനാല്‍ ബീജിങ്ങില്‍ ‘Red Alert’ പ്രഖ്യാപിച്ചതിന് ശേഷം. എന്നാലും ശുദ്ധവായൂ ശ്വസിക്കുന്നത് ചൈനക്കാര്‍ക്ക് വെറുമൊരു സ്വപ്നം മാത്രമല്ല. Environmental Science & Technology ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് വായൂ മലിനീകരണം എന്നത് ഒരു ആഗോള ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്.

വായുവിലെ സൂഷ്മ കണികകളുടെ(PM2.5) സാന്ദ്രത ലോകാരോഗ്യ സംഘടന(WHO) ഉപദേശിക്കുന്ന പരിധിയിലും അധികമായ സ്ഥലങ്ങളില്‍ ഗവേഷകര്‍ പരിശോധന നടത്തി. ഈ പ്രദേശങ്ങളുടെ മാപ്പും അവിടുത്തെ ജനസംഖ്യയുടെ മാപ്പും അവര്‍ ഒത്തുവെച്ചു. അത് പ്രകാരം ലോകത്തെ ജനസംഖ്യയുടെ 87% വും ലോകാരോഗ്യ സംഘടനയുടെ പരിധിയിലും കൂടുതല്‍ മലിനീകരമുള്ള സ്ഥലങ്ങളിലാണ് ജീവിക്കുന്നത് എന്ന് കണ്ടെത്തി. ചൈനയും ഇന്‍ഡ്യയും ഇക്കാര്യത്തില്‍ വളരെ മോശം അവസ്ഥയിലാണ്. ചൈനയിലെ 0.4% ജനങ്ങളും ഇന്‍ഡ്യയിലെ 0.01% ജനങ്ങളും മാത്രമാണ് ലോകാരോഗ്യ സംഘടന പറയുന്ന പരിധിക്ക് അകത്ത് ശുദ്ധ വായൂ ശ്വസിക്കുന്നവര്‍.

1990 – 2013 കാലത്ത് PM2.5 മലിനീകരണം 20.4% ആണ് വര്‍ദ്ധിച്ചത്. അതായത് ശരാശരി മനുഷ്യന്‍ 1990 ലേതിനേക്കാള്‍ 1/5 അധികം PM2.5 ശ്വസിക്കുന്നു. ഇത് കൂടുതലും സംഭവിക്കുന്നത് തെക്കന്‍ ഏഷ്യ, തെക്ക് കിഴക്കന്‍ ഏഷ്യ, ചൈന എന്നിവിടങ്ങളിലാണ്.

ഓസോണ്‍ മലിനീകരണത്തേയും അവര്‍ പഠിച്ചു. 1990 – 2013 കാലത്ത് ഓസോണ്‍ മലിനീകരണത്തില്‍ 8.9% വര്‍ദ്ധനവുണ്ടായി. വടക്കെ അമേരിക്ക, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍, തെക്കുകിഴക്കനേഷ്യയിലെ ധാരാളം രാജ്യങ്ങളൊഴിച്ച് മിക്ക രാജ്യങ്ങളിലും അത് സംഭവിച്ചു.

റിപ്പോര്‍ട്ടില്‍ നിന്നുള്ള മറ്റ് ചില പ്രധാന കാര്യങ്ങള്‍:

“PM2.5 ന്റെ ഏറ്റവും കൂടിയ സാന്ദ്രത വടക്കേ ആഫ്രിക്ക, മദ്ധ്യ പൂര്‍വ്വേഷ്യ എന്നിവിടങ്ങളിലാണ്. ഖനികളില്‍ നിന്നുള്ള പൊടി കാറ്റില്‍ ഇവിടേക്ക് എത്തുന്നതാണ് കാരണം. തെക്കനേഷ്യ, കിഴക്കനേഷ്യ എന്നിവിടങ്ങളില്‍ അതിന് കാരണണാകുന്നത് വീടുകളിലെ വിറക് കത്തിക്കുന്നത്, കല്‍ക്കരി താപനിലയങ്ങള്‍, പുറംസ്ഥലത്തെ തീയിടല്‍, ഗതാഗതം എന്നിവയാണ്.”

“ആഗോള ജനസംഖ്യയുടെ 35% വും ജീവിക്കുന്നത് WHO Interim Target ആയ 35 μg/m3 ല്‍ 1 എന്ന വാര്‍ഷിക ശരാശരി PM2.5 ന് മുകളില്‍ ജീവിക്കുന്നവരാണ്. ചൈനയിലും ഇന്‍ഡ്യയിലുമാണ് ഏറ്റവും തീവൃ സാന്ദ്രത (>65 μg/m3) അനുഭവിക്കുന്നത്.”

“പടിഞ്ഞാറന്‍ ക്യാനഡ, തെക്കെ അമേരിക്കയുടെ ചില ഭാഗങ്ങള്‍, മദ്ധ്യ പൂര്‍വ്വേഷ്യ, ഇന്‍ഡ്യ, ചൈന തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് വര്‍ദ്ധിക്കുകയാണ്. ഓസോണിന്റെ കാര്യത്തിലും ഈ സ്ഥലങ്ങളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു.”

— സ്രോതസ്സ് treehugger.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s