കഴിഞ്ഞ ദിവസം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ LibrePlanet2016 പരിപാടിയില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറും സുരക്ഷയും എന്ന ചര്‍ച്ചയില്‍ NSA whistleblower ആയ എഡ്വേര്‍ഡ് സ്നോഡന്‍ പങ്കെടുത്തു. “ഞാന്‍ മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറില്ല. കാരണം എനിക്ക് അവരെ വിശ്വസിക്കാന്‍ കഴിയുന്നില്ല. അതില്‍ ഏതെങ്കിലും ഒരു പ്രത്യേക രഹസ്യ പിന്‍വാതിലുകളുണ്ടെന്ന് അറിയാവുന്നതുകൊണ്ടല്ല അത്. അതിനെക്കുറിച്ച് ഉറപ്പില്ലാത്തതിനാലാണ്,” എന്ന് Debian, Tails, TOR തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പുകഴ്ത്തിയ അദ്ദേഹം പറഞ്ഞു.
— സ്രോതസ്സ് fossbytes.com
സ്രോതസ് കോഡ് ഉപയോഗിക്കുന്ന ആളിന് ലഭ്യമായാലേ അതിനകത്ത് എന്തൊക്കെയുണ്ടെന്ന് അറിയാന്‍ കഴിയൂ. കുത്തക സോഫ്റ്റ്‌വെയറുകളില്‍ അതൊരിക്കലും സാദ്ധ്യമാകുകയില്ല.